വന്ദേഭാരത് ട്രെയിൻ: കേരളത്തിന്റെ വികസന വേഗത കൂട്ടുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

'സിൽവർ ലൈൻ അപ്രായോഗികമാണെന്ന് വിദഗ്ധർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്'

Update: 2023-04-14 07:11 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്:  പ്രധാനമന്ത്രി നടത്തുന്ന ജനക്ഷേമപ്രവർത്തനങ്ങൾ ജനങ്ങൾങ്ങൾക്കിടയിൽ തെറ്റിദ്ധാരണജനകമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. വേഗതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബന്ധപ്പെട്ടവർ അറിയിക്കും. കേരളത്തിന്റെ വികസനത്തിന്റെ വേഗത കൂട്ടും. സിൽവർ ലൈൻ അപ്രായോഗികമാണെന്ന് വിദഗ്ധർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാരിനെ വിഷയം അറിയിച്ചില്ലെന്ന പരാതി റെയിൽവേ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചാൽ മാറും. കേരളത്തിലെ സർക്കാർ മാധ്യമസ്വാതന്ത്ര്യത്തിന് എതിരായ നിലപാട് എടുക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രി വിഷയത്തിൽ നിലപാട് സ്വീകരിക്കണമെന്നും മുരളീധരൻ പറഞ്ഞു.

Advertising
Advertising

 അതേസമയം, വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തി. പാലക്കാട് റെയിൽവെ സ്റ്റേഷനിലെത്തിയ ട്രെയിനിന് സ്വീകരണം നൽകി. പാലക്കാട് ഷൊർണൂർ വഴി ട്രെയിൻ തിരുവനന്തപുരത്തെത്തിക്കും. തിരുവനന്തപുരത്ത് നിന്ന് ഈ മാസം 22ന് പരീക്ഷണയോട്ടം നടത്തിയേക്കും. തിരുവനന്തപുരം - ഷൊർണൂർ പാതയിലാകും പരീക്ഷണയോട്ടം. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിൽ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും.

കേരളത്തിനുള്ള വന്ദേഭാരത് ട്രെയിനിന് എട്ടു സ്റ്റോപ്പുകളാണ് പരിഗണനയിലുള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് പരിഗണനയിലുള്ളതെന്ന് ഏറ്റവും പുതിയ വിവരം.

മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ കഴിയുമെന്നതാണ് വന്ദേഭാരതിൻറെ പ്രത്യേകത. എന്നാൽ കേരളത്തിലെ പാതകളിൽ ഇത് സാധ്യമാവില്ല. 110 കിലോമീറ്റർ വരെ വേഗത്തിലേ ഓടിക്കാൻ കഴിയൂ എന്നാണ് റിപ്പോർട്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News