ഗവർണർ സംഘ്പരിവാര്‍ ഏജൻ്റ്: വി.ഡി സതീശന്‍

സർക്കാരുമായി ഗവർണർ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് വി.ഡി സതീശന്‍

Update: 2022-02-18 04:23 GMT
Advertising

 ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാറിൻ്റെ ഏജൻ്റാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സർക്കാരുമായി ഗവർണർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും  നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗവർണർ കൂട്ടുനിൽക്കുകയാണെന്നും സതീശൻ പറഞ്ഞു. നിയമസഭയെ ഗവർണറും സർക്കാറും അവഹേളിക്കുകയാണ്.  ഇരുകൂട്ടരും തമ്മിലുള്ള കൊടുക്കൽ വാങ്ങലാണ് നടക്കുന്നത്. ഒത്തുതീർപ്പിന് ഇടയിലുള്ള ചില നാടകങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. 

നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയപ്പോള്‍ ഗോ ബാക്ക് വിളികളുമായിട്ടാണ് പ്രതിപക്ഷം ഗവര്‍ണറെ സ്വീകരിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കാന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമായിരുന്നു. സഭയ്ക്കുള്ളില്‍ പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം വോക്കൌട്ട് ചെയ്യുകയായിരുന്നു.സഭക്ക് പുറത്തും പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

നയപ്രഖ്യാപനപ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ച ശേഷമുണ്ടായ പ്രതിസന്ധികള്‍ക്കിടെയാണ് സഭ സമ്മേളനം ആരംഭിക്കുന്നത്. രണ്ട് ഘട്ടമായി 14 ദിവസമാണ് സഭ ചേരുക. ലോകായുക്ത നിയമഭേദഗതി അടക്കമുള്ള വിവാദ വിഷയങ്ങള്‍ സഭയില്‍ ഉയര്‍ന്ന് വരും. നയപ്രഖ്യാപനത്തിന് ശേഷം സഭ പിരിയും. തിങ്കളാഴ്ച ചേരുന്ന നിയമസഭ പി.ടി തോമസ് എം.എല്‍.എയ്ക്ക് ചരമോപചാരം അര്‍പ്പിക്കും. 22 മുതല്‍ 24 വരെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. 24ന് പിരിയുന്ന സഭ സി.പി.എം സംസ്ഥാന സമ്മേളനത്തിന് ശേഷം മാര്‍ച്ച് 11ന് ബജറ്റ് അവതരണത്തോടെ പുനരാരംഭിക്കും.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News