'സിപിഎം ഗൂഢാലോചന പരമ്പരയിലെ ഇങ്ങേ അറ്റത്തെ കണ്ണിയാണ് രാഹുൽ'; ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം
രാഹുലിനെതിരായ ലൈംഗിക പരാതി വ്യാജമെന്ന് വീക്ഷണം എഡിറ്റോറിയലിൽ പറയുന്നു
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം. രാഹുലിനെതിരായ ലൈംഗിക പരാതി വ്യാജമെന്ന് വീക്ഷണം എഡിറ്റോറിയലിൽ പറയുന്നു.
തെരഞ്ഞെടുപ്പിൽ ജയിക്കാൻ പ്രതിയോഗികളെയും കുടുംബത്തെയും സിപിഎം കണ്ണീര് കുടിപ്പിക്കാറുണ്ട്. സിപിഎം ഗൂഢാലോചന പരമ്പരയിലെ ഇങ്ങേ അറ്റത്തെ കണ്ണിയാണ് രാഹുൽ . ആരോപണം രാഷ്ട്രീയപ്രേരിതമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയൽ. രാഹുൽ മാങ്കുട്ടത്തിൽ പാല ക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫി നെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷ ത്തിൽ തോൽപ്പിച്ചതായിരുന്നു അദ്ദേഹം ചെയ കുറ്റം. മാത്രവുമല്ല രാഹുലിൻ്റെ തലമുറയിൽപ്പെട്ട ഒരുപറ്റം ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നു. രാഷ്ട്രീയ സർഗാത്മകതയും പ്രതാശേഷിയു മുള്ള ചെറുപ്പക്കാർ വളർന്നുവന്നാൽ അൽ സിപി എമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറി യുമെന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമ സഭ നടപടിക്രമങ്ങളിൽ ഭരണപക്ഷത്തെ നിരായുധരും വിഷണ്ണരുമാക്കുന്ന ആയുധങ്ങളും അത് പ്രയോഗിക്കുന്നതിലും പ്രവീണ്യം തെളിയിച്ചവരു മാണ് അരഡസനിലേറെ വരുന്ന കോൺഗ്രസിൻ്റെ ഈ കത്തുന്ന സൂര്യന്മാർ സഭക്ക് പുറത്തും ചാനൽ ചർച്ചകളിലും വാദങ്ങളും പ്രതിവാദങ്ങളുമായി ശ്രദ്ധേയമായ ജ്ഞാനതൃഷ്ണയുള്ള ഒരുപറ്റം ചെറു പ്പക്കാർ വേറെയുമുണ്ട്.
മറ്റ് പാർട്ടികൾക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമാടു ക്കുകയാണ് ഇത്തരം രാഷിട്രീയപ്രേരിത ആരോപ ഞങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യം. വിഷം തീണ്ടാതിരിക്കാൻ സർപ്പത്തെ ചാടികടക്കാം. അല്ലെങ്കിൽ പത്തിതകർത്ത് കൊല്ലുക. അപവാദങ്ങ ളിൽ പതറാതെയും വ്യക്തിഹത്യയിൽ തകരാതെയും ജാഗ്രതയോടെ മുന്നോട്ടുപോവുകയെന്നും എഡിറ്റോറിയലിൽ പറയുന്നു.
അതിനിടെ മുഖപ്രസംഗത്തിനെതിരെ കെ.മുരളീധരൻ രംഗത്തെത്തി. പത്രത്തിന് അതിന്‍റേതായ സ്വാതന്ത്ര്യം ഉണ്ടെങ്കിലും പാർട്ടിയുടെ നയത്തിന് എതിരായി എഴുതരുത് . മുകേഷും രാഹുലും ചെയ്ത പ്രവർത്തി ഒന്നാണ്. നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുലിനെ കോൺഗ്രസ് തിരിച്ചെടുക്കില്ലെന്നും മുരളീധരൻ പറഞ്ഞു.