കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ വാഹനത്തിന് തീപിടിച്ചു; കൈകുഞ്ഞ് ഉൾപ്പെടെ രക്ഷപ്പെട്ടത് അത്ഭുതകരമായി

കൈകുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളും അഞ്ച് മുതിർന്നവരും വാഹനത്തിൽ ഉണ്ടായിരുന്നു

Update: 2026-04-25 16:18 GMT

ഇടുക്കി: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ വാഹനത്തിന് തീപിടിച്ചു. ഗ്യാപ് റോഡ് ലോഹാർട്ട് എസ്റ്റേറ്റിന് സമീപത്തായിട്ടാണ് വാഹനം കത്തിയമർന്നത്. വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു.

ഓടിക്കൂടിയ ആളുകൾ വാഹനത്തിന്റെ ചില്ല് തകർത്താണ് ആളുകളെ രക്ഷപെടുത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്നവരെ മൂന്നാർ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് ചെന്നൈ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.വാഹനത്തിൽ കൈകുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളും അഞ്ച് മുതിർന്നവരും വാഹനത്തിൽ ഉണ്ടായിരുന്നു. ടയറിന്റെ ഭഗത്ത് നിന്നുമാണ് തീ പടർന്നത്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News