ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

11 മണിയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതിയും ഭാര്യയും എത്തുക

Update: 2024-07-06 01:17 GMT

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധൻകര്‍ ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരത്ത് എത്തുന്ന ഉപരാഷ്ട്രപതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ പന്ത്രണ്ടാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. 11 മണിയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതിയും ഭാര്യയും എത്തുക.

സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക സ്വീകരണത്തിനു ശേഷം വലിയമലയിലെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോകും.മൂന്നുമണിയോടെ ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കും. അഷ്ടമുടി കായലിലൂടെയുള്ള യാത്രയും ഉപരാഷ്ട്രപതിയുടെ പരിപാടിയിലുണ്ട്.. നാളെ തിരുവനന്തപുരത്ത് നിന്ന് ഉപരാഷ്ട്രപതി ഡൽഹിക്ക് തിരിക്കും. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News