വിസ്മയ കേസ്; കിരണിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൂടുതൽ സ്ത്രിധനം ആവശ്യപ്പെട്ട് കിരൺ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്

Update: 2021-10-08 03:09 GMT

സ്ത്രീധന പീഡനത്തിനിരയായി കൊല്ലത്ത് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്തവ് കിരൺ നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കൂടുതൽ സ്ത്രിധനം ആവശ്യപ്പെട്ട് കിരൺ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

കുറ്റപത്രം നൽകിയ സാഹചര്യത്തിൽ ജയിലിലുള്ള താൻ തടവിൽ തുടരേണ്ടതില്ല. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ വ്യക്തിപരമായ കാര്യങ്ങൾ തന്‍റെ അഭിഭാഷകനോട് വിശദീകരിക്കേണ്ടതുണ്ട്. ഇതിനായി ജാമ്യം നൽകണമെന്നാണ് കിരണിന്‍റെ വാദം. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ മകളുടെ മുഖത്തു ചവിട്ടിയതായി കേസിൽ കക്ഷി ചേർന്ന വിസ്മയുടെ പിതാവും കോടതിയെ അറിയിച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News