വിസ്മയ കേസ്; ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ഗതാഗത മന്ത്രി ആന്റണി രാജുവാണ് കിരണിനെ പിരിച്ചുവിട്ട കാര്യം അറിയിച്ചത്

Update: 2021-08-06 10:59 GMT

കൊല്ലത്തെ വിസ്മയയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് എൻഫോഴ്സ്മെൻറിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് കിരണിനെ പിരിച്ചുവിട്ട കാര്യം അറിയിച്ചത്. സർക്കാർ തീരുമാനത്തിൽ സന്തോഷമെന്ന് വിസ്മയയുടെ കുടുംബം പ്രതികരിച്ചു.  സ്​ത്രീധന പീഡന കേസിൽ ഒരാളെ സർക്കാർ സർവീസിൽ നിന്ന്​ പരിച്ചുവിടുന്നത്​ ഇതാദ്യമായാണ്​.

സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കുവാനും വാങ്ങുവാനും പാടില്ല എന്ന 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)യുടെ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ്​ കിരണിനെതിരെ നടപടി. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതി​ന്‍റെ തുടർനടപടിയായാണ്​ ഇപ്പോൾ പിരിച്ചുവിടുന്നത്​.

Advertising
Advertising

കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ഭ​ർ​ത്താ​വ്​ കി​ര​ൺ​കു​മാ​റിന്‍റെ ജാ​മ്യാ​പേ​ക്ഷ ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി നേരത്തെ തള്ളിയിരുന്നു. പ്ര​തി​ക്കെ​തി​രെ സ്​​ത്രീ​ധ​ന പീ​ഡ​നം, സ്​​ത്രീ​ധ​ന പീ​ഡ​ന മ​ര​ണം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം 498 എ, 304 ​ബി എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ്​ പ്ര​ഥ​ദൃ​ഷ്​​ട്യാ തെ​ളി​വു​ക​ളു​ണ്ടെ​ന്നും ഹീ​ന​മാ​യ കു​റ്റ​കൃ​ത്യം ന​ട​ത്തി​യ പ്ര​തി​ക്ക് അ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ൽ ജാ​മ്യ​ത്തി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും സെ​ഷ​ൻ​സ്​ കോ​ട​തി നി​രീ​ക്ഷി​ക്കുകയും ചെയ്​തിരുന്നു.

ജൂൺ 21 നാണ് വിസ്മയയെ കിരണിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരിൽ വിസ്മയ ഗാര്‍ഹിക പീഡനത്തിനിരയായതായും പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News