വഖഫ് ബോർഡ് പുനഃസംഘടന: എപി വിഭാഗത്തിന്റെ പരാതി ന്യായം, ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

ഒരു വിഭാഗത്തെയും മനപ്പൂർവം ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Update: 2026-10-19 11:18 GMT

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയിൽ ഇടഞ്ഞുനിൽക്കുന്ന സമസ്ത കാന്തപുരം വിഭാഗത്തെ അനുനയിപ്പിക്കാൻ മുസ്ലിം ലീഗ് ശ്രമം തുടങ്ങി. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി പി.കെ കുഞ്ഞാലിക്കുട്ടി ഉടൻ ചർച്ച നടത്തിയേക്കും. ഇന്ന് സംസാരിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും തിരക്ക് കാരണം നടന്നില്ല. ഒരു വിഭാഗത്തെയും മനഃപ്പൂർവം ഒഴിവാക്കിട്ടില്ലില്ലെന്നും കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, മുസ്ലിം ലീഗ് വിളിച്ച മത സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് എപി വിഭാഗം. വഖഫ് പുനഃസംഘടനയിൽ അതൃപ്തി നിലനിൽക്കെയാണ് ലീഗ് വിളിച്ച യോഗത്തിൽ നിന്ന് വിട്ട് നിൽക്കാനാവും തീരുമാനം.കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് യോ​ഗം.

Advertising
Advertising

നാമമാത്രമായ വഖഫ് കൈകാര്യം ചെയ്യുന്നവർക്ക് പ്രാതിനിധ്യം നൽകിയപ്പോൾ സുന്നികളെ നോക്കുകുത്തിയാക്കിയെന്നും സുന്നികൾക്ക് അവസരം നൽകിയിരുന്നെങ്കിൽ മുസ്‌ലിം ലീഗിനും മൈലേജ് നൽകുമായിരുന്നുവെന്നുമായിരുന്നു മുസ്‌ലിം ജമാഅത്ത് നേതാക്കളുടെ വാർത്താസമ്മേളനത്തിലെ പ്രതികരണം. പ്രാതിനിധ്യം നേരത്തെ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. സർക്കാരിന് ഇനിയും തീരുമാനമെടുക്കാൻ സമയമുണ്ട്. ചർച്ചകളോട് മുഖംതിരിഞ്ഞ് നിൽക്കില്ല. നല്ല തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു.

ഇരു സമസ്തകളെയും കബളിപ്പിക്കാൻ ശ്രമം നടന്നതായും സമസ്തകളുടെ സാന്നിധ്യം ഇല്ലാതാക്കാൻ ഗൂഢാലോചന നടന്നതായും സുന്നികൾ ലീഗുമായി കലഹിക്കണമെന്ന് ആഗ്രഹിക്കുന്ന അസുന്നികൾ ലീഗ് നേതൃത്വത്തിലുണ്ടെന്നും ഇവർക്ക് വഴങ്ങരുതായിരുന്നു എന്നും എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പ്രതികരണം. അവഗണനയിൽ പ്രതിഷേധിച്ച് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും.

Full View

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News