ആലുവയിൽ കടന്നൽ കുത്തേറ്റ് 68കാരൻ മരിച്ചു
വീടിന് സമീപത്തെ വയലിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്
Update: 2025-10-08 08:26 GMT
ശിവദാസൻ Photo| MediaOne
ആലുവ: ആലുവയിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. കീഴ്മാട് സ്വദേശി ശിവദാസൻ (68) ആണ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്‍റെ മകൻ പ്രഭാതിനും (35) കടന്നൽ കുത്തേറ്റു. പ്രഭാത് ആശുപത്രിയിൽ ചികിത്സയിലാണ്.