മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് തമിഴ്നാട് സർക്കാർ
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെയാണ് ജലനിരപ്പ് ഉയർന്നത്
Update: 2025-11-25 16:42 GMT
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 140 അടിയിൽ എത്തിയതോടെ തമിഴ്നാട് സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെയാണ് ജലനിരപ്പ് ഉയർന്നത്.
കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച് മുതൽ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയർത്തിയത്.
Watch Video Report