ജലനിരപ്പ് ഉയരുന്നു; എട്ട് ഡാമുകളിൽ റെഡ് അലർട്ട്

വിവിധ നദികളിലും മുന്നറിയിപ്പ് നിർദേശം നൽകി

Update: 2025-06-27 09:10 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്നതിനാൽ എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മൂഴിയാർ ഡാം , ഇടുക്കിയിലെ പൊന്മുടി , കല്ലാർകുട്ടി, ഇരട്ടയാർ , ലോവർ പെരിയാർ ,തൃശ്ശൂർ പെരിങ്ങൽകുത്ത് , കോഴിക്കോട് കുറ്റ്യടി ഡാം,വയനാട് ബാണാസുര സാഗർ എന്നിവിടങ്ങളിലാണ്  റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെതുടർന്ന് വിവിധ നദികളിലും മുന്നറിയിപ്പ് നിർദേശം നൽകി.

ശക്തമായ മഴതുടരുന്ന പശ്ചത്തലത്തിൽ പാലക്കാട് മലമ്പുഴ ഡാം , വയനാട് ബാണാസുര സാഗർ എന്നിവയുടെ ഷട്ടറുകൾ തുറന്നു. തമിഴ്നാട് ഷോളയാർ ഡാം തുറന്നതിനാൽ അതിരപ്പിള്ളി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാവിലെ 10 മണിയോടെയാണ് വയനാട് ബാണസുര സാഗർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്.മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകളും 5 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയത് . കൽപ്പാത്തിപ്പുഴ , ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Advertising
Advertising

തമിഴ്നാട് വാൽപ്പാറയിലെ ഷോളയാർ ഡാം തുറന്നു. അതിരപ്പിള്ളി പുഴയിലേക്കാണ് വെള്ളം എത്തുന്നത്. ഷോളയാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിനാൽ പെരിങ്ങൽകൂത്ത് ഡാമിലെ ജലനിരപ്പും ഉയരും . ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപെടേണ്ട സഹചരമില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. 16 ഡാമുകളാണ് നിലവിൽ തുറന്നിരിക്കുന്നത് .

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News