ഉമ്മൻചാണ്ടി സൃഷ്ടിച്ച ശൂന്യത നികത്താൻ ഞങ്ങൾക്കാർക്കും കഴിയില്ല: വി.ഡി സതീശൻ

''രാജ്യത്ത് വേറൊരു ഉമ്മൻചാണ്ടിയില്ല, ഇത്രമാത്രം ജനങ്ങളുടെ ഇടയിൽ ജീവിച്ചൊരു മറ്റൊരു നേതാവും ഇല്ല''

Update: 2023-07-18 05:42 GMT

തിരുവനന്തപുരം: സമാനതകളില്ലാത്ത നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജ്യത്ത് വേറൊരു ഉമ്മൻചാണ്ടിയില്ല. ഇത്രമാത്രം ജനങ്ങളുടെ ഇടയിൽ ജീവിച്ചൊരു മറ്റൊരു രാഷ്ട്രീയ നേതാവ് ഇല്ലെന്നും ഞങ്ങള്‍ക്കാര്‍ക്കും അദ്ദേഹത്തിന്റെ വിടവ് നികത്താന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു. 

''കേരളം മുഴുവനും ഇത്രമാത്രം യാത്ര ചെയ്‌തൊരു നേതാവ് ഇല്ല. എപ്പോഴും ജനങ്ങളുടെ ഇടയിൽ. പാതിരാത്രിയിലും വെളുപ്പാൻകാലത്തും ഏത് സമയത്തും ഒരു ഇടനിലക്കാരന്റെ സഹായം കൂടാതെ ആർക്കും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. ജനങ്ങളോടൊപ്പം നിൽക്കുന്നതായുരുന്നു അദ്ദേഹത്തിന് ഏറ്റവും സന്തോഷം. ജനങ്ങളുടെ ഇടയിലല്ലെങ്കില്‍ കരയിൽപിടിച്ചിട്ട മീൻപോലെയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

Advertising
Advertising

അങ്ങനെയൊരാൾക്കും കഴിയും എന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങൾക്ക് ആർക്കും അതിന് കഴിയില്ല. കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കും യു.ഡി.എഫിനും അദ്ദേഹത്തിന്റെ വിയോഗം ശൂന്യത തന്നെയാണ്. മറ്റൊരാൾക്ക് ആ ശൂന്യത നികത്താൻ കഴിയില്ല. രാഷ്ട്രീയമായി എതിർത്തവർക്ക് പോലും അദ്ദേഹത്തോട് ആദരവ് ആയിരുന്നു. ആദരവോട് കൂടിയല്ലാതെ ഒരാളും നോക്കിക്കണ്ടിട്ടില്ല. ജനഹൃദയത്തിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം''- സതീശന്‍ പറഞ്ഞു.  

Watch Video 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News