ആരാണ് പൗരപ്രമുഖൻ? ; രേഖകളില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ്

നാട് അംഗീകരിക്കുന്നവരാണ് പൗരപ്രമുഖനെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി

Update: 2023-12-06 09:40 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: ആരാണ് പൗരപ്രമുഖർ?  നവകേരള സദസിന് പിന്നാലെ ഉയരുന്ന പ്രധാന ചോദ്യമാണിത്. സർക്കാറിന്റെ കൈവശം ഇതിന് മറുപടി ഇല്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിക്കുന്നത്.

ആരാണീ പൗരപ്രമുഖർ എന്ന ചോദ്യം ഉയർന്നതോടെ നാട് അംഗീകരിക്കുന്നവരാണ് പൗര പ്രമുഖനെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി. എന്നാൽ ആരാണ് പൗര പ്രമുഖൻ എന്ന വിവരവകാശ ചോദ്യത്തിന് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ സൂക്ഷിച്ച രേഖകളിലെന്ന മറുപടിയാണ് എം. എസ്. എഫ് പ്രവർത്തകനായ എം.ടി മുർഷിദിന് ലഭിച്ചത്.

പൗരപ്രമുഖൻ ആകാനുള്ള യോഗ്യത എന്താണ് , പൗര പ്രമുഖനാവാൻ എവിടെ അപേക്ഷ നൽകണം എന്നീ ചോദ്യങ്ങൾക്ക് വിവരവകാശ നിയമത്തിലെ വകുപ്പ് രണ്ട് (F ൽ ) നിർവച്ചിച്ചിട്ടുള്ള വിവരം എന്ന പരിധിയിൽ വരുന്നില്ലെന്ന മറുപടിയാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസ് നൽകിയിരിക്കുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News