തിരുവനന്തപുരം വിതുരയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ഗുരുതര പരിക്ക്

പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം

Update: 2025-01-20 04:13 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ കാട്ടാന ആക്രമണത്തിൽ  ആദിവാസി യുവാവിന് പരിക്ക്. 46 കാരനായ ശിവാനന്ദൻ കാണിയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ശിവാനന്ദനെ വിതുര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ഇയാളെ ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

ആറ്റിൽ ചൂണ്ടയിട്ടു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ആക്രമണം.ആന ശിവാനന്ദനെ ചുഴറ്റി സമീപത്തെ തോട്ടത്തിലേക്ക് എറിഞ്ഞു . പുലർച്ചെ റബർ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളാണ് ഇയാളെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News