സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം; രണ്ട് മരണം

തൃശൂരിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു. കോഴിക്കോട് ഒരാളെ കാട്ടുപോത്ത് കുത്തിക്കൊന്നു

Update: 2024-03-05 12:29 GMT

കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ രണ്ട് മരണം. തൃശൂർ പെരിങ്ങൽകുത്തിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു. വാച്ച്മരം ഊരുമൂപ്പൻ രാജന്റെ ഭാര്യ വത്സലയാണ് മരിച്ചത്. വനവിഭവം ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണം. കോഴിക്കോട് കക്കയത്ത് ഒരാളെ കാട്ടുപോത്ത് കുത്തിക്കൊന്നു. കക്കയം സ്വദേശി എബ്രഹാം എന്ന അവറാച്ചനാണ് മരിച്ചത്. കൃഷിയിടത്തിൽവെച്ചാണ് ആക്രമണം. 

കോഴിക്കോട് കാട്ടുപോത്ത് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായി. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധവുമായി കോണ്‍ഗ്രസും രംഗത്തെത്തി. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസ് തടഞ്ഞു. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലാണ് ആംബുലൻസ് തടഞ്ഞത്. പൊലീസുമായി വാക്കേറ്റവുമുണ്ടായി. കാട്ടുപോത്തിനെ കൊല്ലാൻ കലക്ടർ ഉത്തരവിടും വരെ പ്രതിഷേധിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News