'കേരള സന്ദർശനത്തിനിടെ മോദിക്കെതിരെ ചാവേറാക്രമണം ഉണ്ടാകും' ; കെ.സുരേന്ദ്രന് ഊമക്കത്ത്, അന്വേഷണം

ഏപ്രിൽ 24, 25 ദിവസങ്ങളിലാണ് പ്രധാനമന്ത്രി കേരളം സന്ദർശിക്കുന്നത്.

Update: 2023-04-22 05:22 GMT

തിരുവനന്തപുരം : കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേറാക്രമണം ഉണ്ടാകുമെന്ന് ഊമക്കത്ത് ഭീഷണി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഊമക്കത്ത് ലഭിച്ചത്.

സംഭവത്തിൽ പൊലീസും രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിലാണ് ഭീഷണിക്കത്തിനെകുറിച്ച് പറയുന്നത്.


Full View


ഏപ്രിൽ 24, 25 ദിവസങ്ങളിലാണ് പ്രധാനമന്ത്രി കേരളം സന്ദർശിക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രിക്ക് ചടങ്ങുകൾ ഉണ്ട്. ഒരാഴ്ച്ചയ്ക്ക് മുമ്പ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഐബി റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Advertising
Advertising

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന സുരക്ഷാഭീഷണികള്‍ ചൂണ്ടിക്കാട്ടുന്ന ഐബി റിപ്പോര്‍ട്ടിലും കത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.എറണാകുളം സ്വദേശി  ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരില്‍ ഈ മാസം പതിനേഴിനാണ് കത്ത് വന്നത്.



Full View


Tags:    

Writer - അശ്വിന്‍ രാജ്

Media Person

Editor - അശ്വിന്‍ രാജ്

Media Person

By - Web Desk

contributor

Similar News