കളമശേരിയിൽ ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് പരിക്ക്

സംഭവത്തിൽ‍ ഡ്രൈവറേയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.

Update: 2022-08-26 18:19 GMT
Advertising

കളമശേരി: എറണാകുളം കളമശേരിയിൽ ബസിൽ നിന്ന് തെറിച്ചു വീണ് യുവതിക്ക് പരിക്ക്. പരിക്കേറ്റ ശ്രീല്ക്ഷ്മിയെ (23) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്ട് ജങ്ഷനിൽ ഇന്ന് വൈകീട്ടാണ് സംഭവം.

ഏലൂർ- എറണാകുളം റൂട്ടിലോടുന്ന ഗ്രാസ് ഹോപ്പർ ബസിൽ നിന്ന് വീണാണ് അപകടമുണ്ടായത്. സംഭവത്തിൽ‍ ഡ്രൈവറേയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News