മീഡിയവണ്‍- ഓക്സിജന്‍ ''കുട്ടിവരകള്‍''; വിളയൂര്‍ ഹൈസ്കൂളിലെ മിര്‍സല്‍ വിജയി

ലോകപരിസ്ഥിതദിനത്തോടനുബന്ധിച്ച് മീഡിയവണും ഓക്സിജന്‍ ഡിജിറ്റല്‍ എക്സ്പേര്‍ട്ടും സംയുക്തമായി ചിത്രരചന മത്സരം നടത്തി

Update: 2023-06-16 08:31 GMT
By : Web Desk

ലോകപരിസ്ഥിതദിനത്തോടനുബന്ധിച്ച് മീഡിയവണ്‍ ഓക്സിജന്‍ ഡിജിറ്റല്‍ എക്സ്പേര്‍ട്ട് സംയുക്തമായി നടത്തിയ ''കുട്ടിവരകള്‍'' ചിത്രരചന മത്സരത്തില്‍ വിളയൂര്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി മിര്‍സലിന് ഒന്നാം സ്ഥാനം. കോട്ടക്കലിലെ ഓക്സിജന്‍ ഷോറൂം ആയിരുന്നു മത്സരവേദി. 80 ഓളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്.

ആറുമുതല്‍ 12 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായാണ് ചിത്രരചന മത്സരം സംഘടിപ്പിച്ചത്. ഒന്നരമണിക്കൂറായിരുന്നു ചിത്രംവരയ്ക്കായി അനുവദിച്ച സമയം. വിവിധ സ്കൂളുകളില്‍ നിന്നായി 78 കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

Advertising
Advertising

മത്സരം വ്യത്യസ്തമായ ഒരു അനുഭവമാണ് പകര്‍ന്നുനല്‍കിയത് എന്നായിരുന്നു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പറയാനുണ്ടായിരുന്നത്. ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയായിരുന്നുവെന്ന് ജഡ്ജുമാര്‍ പറഞ്ഞു.

ഒന്നാം സമ്മാനമായ 5000 രൂപ വിളയൂര്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി മിര്‍സല്‍ കരസ്ഥമാക്കി. 3000 രൂപ രണ്ടാംസമ്മാനം പൂപ്പലം ദാറുല്‍ ഫലാഹ് സ്കൂളിലെ ഷാലെയ്നും മൂന്നാസമ്മാനമായ 1500 രൂപ വാഴക്കാട് ബേസ് ഇംഗ്ലീഷ് സ്കൂളിലെ ഹനാനയും നേടി.

Full View


Tags:    

By - Web Desk

contributor

Similar News