ഇഞ്ചിക്കൃഷിയുടെ ബാലപാഠങ്ങള്‍; കെ.എം ഷാജിയെ പരോക്ഷമായി പരിഹസിച്ച് ബെന്യാമിന്‍

കഴിഞ്ഞ ദിവസം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു

Update: 2021-04-13 05:30 GMT

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ പരോക്ഷമായി പരിഹസിച്ച് എഴുത്തുകാരൻ ബെന്യാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. പുതിയ നോവൽ : ഇഞ്ചികൃഷിയുടെ ബാലപാഠങ്ങൾ എന്ന തലക്കെട്ടാണ് കുറിപ്പിന് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. ഇന്ന് വിദേശ കറന്‍സിയും 50 പവന്‍ സ്വര്‍ണവും 72 രേഖകളും വിദേശ യാത്രയുമായി ബന്ധപ്പെട്ട രേഖകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

Advertising
Advertising

പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതികരിക്കാത്ത സാംസ്‌കാരിക നേതാക്കള്‍ക്കെതിരെ കെ.എം ഷാജി ഈയിടെ പരസ്യമായി രംഗത്ത് വന്നിരുന്നു. ആടുജീവിതമെന്ന നോവലെഴുതിയ എഴുത്തുകാരന്‍ ബെന്യാമിന്‍ സി.പി.എമ്മിന്‍റെ വിഴുപ്പ് ചുമക്കുന്ന കഴുതയാണെന്ന് കെ.എം ഷാജി തുറന്നടിച്ചിരുന്നു കെ.ആര്‍ മീരയെയും ശാരദക്കുട്ടിയെയും വിമര്‍ശിച്ചിരുന്നു.


ബെന്യാമിന്‍റെ കുറിപ്പ്

പുതിയ നോവൽ :

ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ.

അധ്യായങ്ങൾ :

1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം

2. NRC ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?

3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം

4. ജിലേബിയുടെ രുചി

5. സത്യസന്ധതയുടെ പര്യായം

6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.

7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം

8. ഹാർട്ടറ്റാക്ക് - അഭിനയ രീതികൾ.

9. ഒന്ന് പോടാ ###

NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar News