ഇടുക്കി ഉപ്പുതറയിൽ അയൽവാസികളുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു

മർദനമേറ്റ ജനീഷ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു

Update: 2024-10-12 05:45 GMT
Editor : Shaheer | By : Web Desk

ഇടുക്കി: ഉപ്പുതറയിൽ അയൽവാസികളുടെ മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണു സംഭവം. മർദനമേറ്റ ജനീഷ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാത്രിയോടെ മരിക്കുകയായിരുന്നു.

അയൽവാസികളായ ബിബിൻ, മാതാവ് എൽസമ്മ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News