കൊച്ചിയിൽ വൻ രാസലഹരിവേട്ട; അരക്കിലോ എംഡിഎംഎയുമായി യുവാവ് പിടിയിൽ

എളമക്കര സ്വദേശി മുഹമ്മദ് നിഷാദിന്‍റെ വീട്ടില്‍ നിന്നാണ് ലഹരി പിടികൂടിയത്

Update: 2025-03-30 03:36 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കൊച്ചിയിൽ പൊലീസിന്റെ വൻ രാസലഹരി വേട്ട.അരക്കിലോ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. എളമക്കര സ്വദേശി മുഹമ്മദ് നിഷാദാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്.  കൊച്ചിയിലെ രാസലഹരി വിതരണക്കാരിലെ പ്രധാനിയാണ്  പിടിയിലായതെന്ന് പൊലീസ് പറയുന്നു. കുറച്ച് നാളായി ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനക്കിടയിലാണ് വലിയ അളവില്‍ ലഹരി കണ്ടെടുത്തത്.

ആലുവയിൽ 47 ഗ്രാം എംഡിഎംഎയുമായി വൈപ്പിൻ സ്വദേശി പുളിക്കൽ ഷാജിയെയും പിടികൂടി.

Advertising
Advertising

അതേസമയം, സംസ്ഥാനത്തെ ലഹരി വ്യാപനം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേർത്ത യോഗം ഇന്ന് നടക്കും.ലഹരി വ്യാപനത്തിനെതിരെ കർമ്മപദ്ധതി തയ്യാറാക്കാൻ വേണ്ടിയാണ് യോഗം ചേരുന്നത്.യോഗത്തിൽ വിദഗ്ധരും - വിദ്യാർത്ഥി യുവജന സംഘടനകളുടെയും, സിനിമ സാംസ്കാരിക മാധ്യമ മേഖലകളിലെ സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News