സ്ത്രീകളെ അഡ്രസ് ചെയ്യുന്ന രാഷ്ട്രീയം പറയുക, അവരുടെ വോട്ടിലാണ് കോൺഗ്രസ് തോറ്റത്: സരിന്‍

'വനിതാ മതിൽ മുതൽ കുടുബം ഭദ്രമാക്കിയ കിറ്റിന്‍റെയും പെൻഷന്‍റെയും രാഷ്ട്രീയം വരെ കൈമുതലായുള്ള സിപിഎം എങ്ങനെ അധികാരം നിലനിർത്തി എന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോള്‍ ഒരു വരി കൂടി എഴുതി ചേർക്കുക..'

Update: 2021-08-16 16:32 GMT

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിന്‍. സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് ഡോ സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണം സ്ത്രീകളുടെ വോട്ട് കിട്ടാത്തതുകൊണ്ടാണെന്നും സരിന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയായിരുന്ന സുഷ്മിത ദേവ് പാര്‍ട്ടി വിട്ടതിനു പിന്നാലെയാണ് സരിന്‍റെ പ്രതികരണം. 

കുറിപ്പിന്‍റെ പൂര്‍ണരൂപം

സുഷ്മിത ദേവ്.

പ്രിയങ്ക ചതുർവേദി.

പിന്നെ, കേരളത്തിൽ 5 മാസത്തിലേറെയായി ഒഴിഞ്ഞ് കിടക്കുന്ന മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനവും!

Advertising
Advertising

അസമിൽ നിന്നുള്ള മുൻ എംപി മഹിളാ കോൺഗ്രസിന്‍റെ ദേശീയ അദ്ധ്യക്ഷ കൂടിയായ സുഷ്മിത ദേവ് ഇന്ന് കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നു. പണ്ട് മഹാരാഷ്ട്രയിൽ നിന്നുള്ള പ്രിയങ്ക ചതുർവേദി കോൺഗ്രസ് വിട്ട് ശിവസേനയിൽ ചേർന്നതും അവർ ഇന്ത്യൻ രഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു. ഇന്നവർ ശിവസേനയുടെ ദേശീയ മുഖമാണ്. കോൺഗ്രസ് വിട്ട ഖുശ്ബുവിനെയും ദിവ്യ സ്പന്ദന എന്ന രമ്യയേയും ഞാൻ ചർച്ച ചെയ്യാൻ മുതിരുന്നില്ല.

കൂടുതലും സ്ത്രീ വോട്ടർമാരുള്ള കേരളത്തിൽ, വനിതാ മതിൽ മുതൽ കുടുബം ഭദ്രമാക്കിയ കിറ്റിന്‍റെയും പെൻഷന്‍റെയും രാഷ്ട്രീയം വരെ കൈമുതലായുള്ള സിപിഎം എങ്ങനെ അധികാരം നിലനിർത്തി എന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോള്‍ ഒരു വരി കൂടി എഴുതി ചേർക്കുക: സ്ത്രീകളെ അഡ്രസ് ചെയ്യുന്ന രാഷ്ട്രീയം പറയുക, പ്രവർത്തിക്കുക! അവരുടെ വോട്ടിലാണ് കോൺഗ്രസ് തോറ്റത്.

ചർച്ചകൾ 14 ജില്ലാ അദ്ധ്യക്ഷൻമാരുടെ മാത്രം പുറകേ പോകുമ്പോൾ മഹിളാ കോൺഗ്രസിന് കേരളത്തിൽ ഒരു അദ്ധ്യക്ഷയെ വെച്ച് തരേണ്ട ആൾ അഖിലേന്ത്യാ തലത്തിൽ അത് ഇട്ടിട്ട് പോയി എന്നറിയുക.

ഇന്നത്തെ പ്രിയങ്ക ചതുർവേദിയുടെ ക്ഷമയേയും സമയത്തേയും പ്രകീർത്തിക്കുന്ന ട്വീറ്റിന്‍റെ പൊരുളന്വേഷിച്ചാൽ, അവർ കലിപ്പ് തീർത്തത് താലിബാനോടല്ല, മറിച്ച്, യുദ്ധ മുറ മറന്നു പോകുന്ന ഏതോ യോദ്ധാവിനെ ഉദ്ദേശിച്ചാന്നെന്ന് വ്യക്തം!


സുഷ്മിത ദേവ്.

പ്രിയങ്ക ചതുർവേദി.

പിന്നെ, കേരളത്തിൽ 5 മാസത്തിലേറെയായി ഒഴിഞ്ഞ് കിടക്കുന്ന മഹിളാ കോൺഗ്രസ്സ് അധ്യക്ഷ...

Posted by DrSarin P. on Monday, August 16, 2021

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News