5,000 പേര്‍ക്ക് പെട്രോള്‍ നികുതി തിരികെ നല്‍കും; വ്യത്യസ്തമായ സമരവുമായി യൂത്ത് കോണ്‍ഗ്രസ്

മോദി അടിക്കടി വില കൂട്ടുമ്പോൾ ആ പാപത്തിന്‍റെ പങ്കായി ലഭിക്കുന്ന അധിക വരുമാനം വേണ്ട എന്ന് പറയാൻ പുതിയ ധനകാര്യ മന്ത്രി ശ്രീ കെ.എൻ ബാലഗോപാലിന് കഴിയുമോ?

Update: 2021-06-09 15:45 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ധന വിലവർധനയ്‌ക്കെതിരേ വ്യത്യസ്തമായ സമരരീതിയുമായി യൂത്ത് കോൺഗ്രസ്. ഇന്ധനവില വർധനവിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി കൊള്ളയാണ് നടത്തുന്നതെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസിന്റെ സമരം. സമരത്തിന്റെ ഭാഗമായി കേരളത്തിലെ 1,000 പമ്പുകളിലായി 5,000 പേർക്ക് ഒരു ലിറ്റർ പെട്രോളിന്റെ കേന്ദ്ര-സംസ്ഥാന നികുതി യൂത്ത് കോൺഗ്രസ് തിരികെ നൽകും. 'ടാക്‌സ് പേബാക്ക് സമരം' എന്ന് പേരിട്ടിരിക്കുന്ന സമരം നാളെ വൈകുന്നേരം നാലുമണിക്കാണ് നടക്കുക.

ഇന്ധനവിലയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ലാഭം കൊയ്യുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ശബരീനാഥ് ആരോപിച്ചു.

2013-14 ൽ UPA ഭരണത്തിൽ ഈടാക്കിയ എക്‌സൈസ് തീരുവയുടെ മൂന്നിരട്ടിയാണ് ഇപ്പോൾ മോദി ഈടാക്കുന്നതെന്ന് ശബരീനാഥ് ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ VAT ഈടാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണെന്നും (30%). കേന്ദ്ര എക്‌സൈസ് തിരുവയിൽ ഒരു നിശ്ചിത ശതമാനവും കേരള സംസ്ഥാനത്തിനും ലഭിക്കുന്നുണ്ടെന്നെന്നും ശബരീനാഥ് അറിയിച്ചു. നമ്മൾ ഒരു ലിറ്റർ പെട്രോളോ, ഡീസലോ വാങ്ങുമ്പോൾ അതിൽ 60% കൂടുതൽ പോകുന്നത് നികുതിയിലേക്കാണ്. വെറും 40 രൂപയ്ക്ക് ലഭിക്കേണ്ട പെട്രോളാണ് 100 രൂപയ്ക്ക് നമ്മൾ വാങ്ങുന്നത്- ശബരീനാഥ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സെഞ്ചുറി അടിക്കുന്ന ഇന്ധനവിലയും ലാഭം കൊയ്യുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളും.

ഇന്ത്യയിൽ ഏകദേശം 84% ഇന്ധനം മറ്റ് രാജ്യങ്ങളിൽ നിന്നു import ചെയ്യുനതാണ്. അതിനാല്ഇ‍ന്ത്യയിലെ ആഭ്യന്തര ഇന്ധനവില തീരുമാനിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡ് ഓയിൽ വിലയും പിന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതിയുമാണ്. കേന്ദ്ര സർക്കാരും സംസ്‌ഥാന സർക്കാരും ഉയർന്ന നികുതിയാണ് ഈടാക്കുന്നത്. കേന്ദ്രം പിരിക്കുന്നത് Central Excise Duty അല്ലെങ്കിൽ എക്സൈസ് തീരുവയാണ്. സംസ്‌ഥാനങ്ങൾ പിരിക്കുന്നത് VAT യും.

UPA ഭരണത്തിന്റെ സമയത്ത് അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയായിരുന്നു. 2013ൽ ഒരു ബാരലിന്റെ വില 110 ഡോളർ വരെ എത്തിയിരുന്നു, .ഇപ്പോൾ ബാരലിന്റെ വില 72 ഡോളർ ആണ്. കുറച്ചു മാസങ്ങൾക്ക് മുമ്പ് ബാരൽ വില 38 ഡോളർ വരെയെത്തിയിരുന്നു.

UPA സർക്കാർ 2013-14 ൽ ഇന്ധനവില ഡിറെഗുലേറ്റ് ചെയ്തതിന്റെ പ്രധാനപ്പെട്ട കാരണം അന്താരാഷ്ട്ര മാർക്കറ്റിൽ വരുന്ന ഇത്തരത്തിലുള്ള വില വ്യതിയാനങ്ങൾ, വില കുറയുമ്പോൾ ജനങ്ങൾക്കു അതിന്റെ ഗുണം എത്തിക്കാനായിരുന്നു . നിർഭാഗ്യവശാൽ UPA സർക്കാർ ഈ നിയമം പാസാക്കിയതിനുശേഷം 2014 അധികാരത്തിൽ വന്ന മോദിസർക്കാർ ക്രൂഡ് ഓയിൽ വില ഇത്ര കുറഞ്ഞിട്ടും അതിന്റെ ഗുണം ജനങ്ങളിലേക്ക് എത്തിച്ചില്ല. ക്രൂഡ് ഓയിൽ വില കുറയുമ്പോഴും ഇന്ധനവില കുറയാതിരിക്കാൻ മറ്റു നികുതികൾ നിര്‍ലോഭം വർധിപ്പിച്ചു.

2013-14 ൽ UPA ഭരണത്തിൽ ഈടാക്കിയ എക്തീൈ്സസരുവയുടെ മൂന്നിരട്ടിയാണ് ഇപ്പോൾ മോദി ഈടാക്കുന്നത്. ഉദാഹരണത്തിന്,പെട്രോളിന് 2014ൽ 9 രൂപയായിരുന്ന ഇന്ധന തീരുവ 2021ൽ Rs 32.90 യാണ്, ഏകദേശം 3.5x തവണ കൂടുതൽ! ഏഴു വർഷത്തെ ഭരണം കൊണ്ടു പടിപടിയായി എക്സൈസ് തീരുവ ഇത്രയധികം വർധിപ്പിച്ചു. പിന്നെ എങ്ങനെ വില കൂടാതിരിക്കും??? ഈ വർധന പകൽകൊള്ളയാണ്, അത് തകൃതിയായി പുരോഗമിക്കുന്നു.

സംസ്‌ഥാനങ്ങൾ ഇന്ധനവിലയിൽ നികുതി ലഭിക്കുന്ന ഒരു മാർഗം VAT ആണ്, നേരത്തെ സൂചിപ്പിച്ചല്ലോ . ഇതിൽ ഏറ്റവും കൂടുതൽ VAT ഈടക്കുന്ന സംസ്‌ഥാനങ്ങളിൽ ഒന്ന് കേരളം തന്നെ, അതും 30%. പിന്നെ,മേൽ പറഞ്ഞ കേന്ദ്ര എക്സൈസ് തിരുവയിൽ ഒരു നിശ്ചിത ശതമാനം കേരള സംസ്ഥാനത്തിനും ലഭിക്കുന്നുണ്ട്, അതുകൊണ്ട് സംസ്‌ഥാന സർക്കാരിനും വിഷമമില്ല.

നിസംശയം പറയാം, നമ്മൾ ഒരു ലിറ്റർ പെട്രോളോ, ഡീസലോ വാങ്ങുമ്പോൾ അതിൽ 60% കൂടുതൽ പോകുന്നത് നികുതിയിലേക്കാണ്. വെറും 40 രൂപയ്ക്ക് ലഭിക്കേണ്ട പെട്രോളാണ് 100 രൂപയ്ക്ക് നമ്മൾ വാങ്ങുന്നത്.

കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും കെടുകാര്യസ്ഥതമൂലം മറ്റു വരുമാന സ്രോതസ്സുകൾ അടയുമ്പോൾ, വൻകിടകാരുടെ നികുതി പിരിക്കാൻ ഭയക്കുമ്പോൾ, ഭരണകർത്താകൾക്ക് എളുപ്പത്തിൽ കാര്യങ്ങൾ നടക്കാൻ നികുതി വർധിപ്പിക്കണം, പെട്രോൾ വില കൂട്ടണം, പാവങ്ങളെ പിഴിയണം.ചുരുക്കത്തിൽ, ഈ ലാഭം കൊയ്യലാണ് ഇന്ധന വില സെഞ്ച്വറി എത്തുവാനുള്ള പ്രധാനപ്പെട്ട കാരണം.

ഇതിനെതിരെ പ്രതികരിക്കുക, ജനങ്ങളെ ബോധവത്ക്കരിക്കുക .

Ps: UDF ഭരണത്തിൽ 2015-16ൽ ഇന്ധന വില കൂടിയപ്പോൾ കേരളത്തിന്‌ ലഭിക്കുന്ന അധികവരുമാനം വേണ്ട എന്ന് ശ്രീ ഉമ്മൻ ചാണ്ടി മാതൃകാപരമായി തീരുമാനിച്ചിരുന്നു. എന്നാൽ സോഷ്യലിസം പറയുന്ന LDF സർക്കാർ 2016 മുതൽ അഞ്ച് വർഷവും ഇങ്ങോട്ട് ഈ അധിക വരുമാനം ഇരുകൈയ്യും നീട്ടി സന്തോഷത്തോടെ വാങ്ങി, എന്നുമാത്രമല്ല ശ്രീ തോമസ് ഐസക് ന്യായീകരിച്ചു കൊണ്ടിരുന്നു.

അവസാനമായി, മോദി അടിക്കടി വില കൂട്ടുമ്പോൾ ആ പാപത്തിന്റെ പങ്കായി ലഭിക്കുന്ന അധികവരുമാനം വേണ്ട എന്ന് പറയാൻ പുതിയ ധനകാര്യ മന്ത്രി ശ്രീ കെ എൻ ബാലഗോപാലിന് കഴിയുമോ? 

Full View

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News