എം.വി ഗോവിന്ദന് വക്കീൽ നോട്ടീസയക്കാൻ യൂത്ത് കോൺഗ്രസ്
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരായ പ്രതിഷേധം ഇന്നും തുടരും
Update: 2024-01-12 00:56 GMT
തിരുവനന്തപുരം: കോടതിയിൽ സമർപ്പിച്ച യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്. ഇന്ന് എം.വി ഗോവിന്ദന് വക്കീൽ നോട്ടീസ് അയക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.
ഗോവിന്ദൻ മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. അതിനൊപ്പം അറസ്റ്റിനെതിരായ പ്രതിഷേധം യൂത്ത് കോൺഗ്രസ് തുടരും. ഇന്ന് കോട്ടയം, കണ്ണൂർ ജില്ലകളിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. രാത്രി 8 മണിക്ക് ക്ലിഫ് ഹൗസിലേക്ക് സമരജ്വാല എന്ന പേരിൽ നൈറ്റ് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. 15 വരെയുള്ള സമരപരിപാടികൾ യു.ഡി.വൈ.എഫും ആസൂത്രണം ചെയ്തിട്ടുണ്ട്. 15-ന് യോഗം ചേർന്ന് തുടർ സമരപരിപാടികൾ തീരുമാനിക്കും.