മുഖ്യമന്ത്രിയെ കരി​ങ്കൊടി കാണിച്ച കോൺ​ഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകിയില്ല; പാലാരിവട്ടത്ത് സംഘർഷാവസ്ഥ

കള്ളക്കേസെടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പോലീസ് സ്റ്റേഷനും റോഡും കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നത്

Update: 2024-01-01 19:02 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പാലാരിവട്ടം പൊലീസ് സ്റ്റേഷനും റോഡും ഉപരോധിക്കുന്നു. പോലീസിന് നേരെ പ്രവർത്തകരുടെ കയ്യേറ്റശ്രമവും ഉണ്ടായി. സ്റ്റേഷനകത്തേക്ക് തള്ളികയറാൻ കോൺഗ്രസ്‌ പ്രവർത്തകരുടെ ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിട്ടുകിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എം എൽ എ മാരായ ടി.ജെ വിനോദ്, ഉമ തോമസ്, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം നടക്കുന്നത്. നവകേരള സദസിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്ക് നേരെ കരി​ങ്കൊടി കാണിച്ചത്.

Advertising
Advertising

പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നതിനിടയിൽ പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടക്കാനുള്ള നീക്കം അനുവദിക്കില്ലന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജാമ്യം നൽകാനുള്ള നടപടികൾ പുരോഗമിക്കവെ സി പി എം നേതാക്കളുടെ നിർദേശപ്രകാരമാണ് പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ചതെന്നും ഇതിനായി പ്രാദേശിക സി പി എം നേതാക്കൾ സ്റ്റേഷനിലെത്തി സമ്മർദം ചെലുത്തിയെന്നും ഷിയാസ് ആരോപിച്ചു. ജാമ്യം നൽകാമെന്ന് അറിയിച്ചതനുസരിച്ച് ജാമ്യക്കാരുമായി എത്തിയപ്പോഴാണ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും സി പി എമ്മിന്റെയും താൽപ്പര്യ പ്രകാരം പൊലീസ് ജാമ്യം നിഷേധിക്കാൻ ഒത്തുകളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പോലീസ് ആക്ഷൻ ഹീറോ കളിക്കേണ്ട ആവശ്യമില്ലെന്ന് എം.പി ഹൈബി ഈഡനും പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News