സഭാ ഭൂമിയിടപാട് കേസ്: കർദിനാൾ ജോർജ് ആലഞ്ചേരിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം

ജൂലൈ ഒന്നിന് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം

Update: 2022-06-21 10:50 GMT
Advertising

കൊച്ചി: സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരി കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്‌ടേററ് കോടതി. ജൂലൈ ഒന്നിന് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. കേസിൽ ഇടനിലക്കാരനായ സാജു വർഗീസ് ഇന്ന് കോടതിയിൽ ഹാജരായി ജാമ്യം എടുത്തിരുന്നു. കർദിനാളിന് പുറമെ ഫാദർ ജോഷി പൊതുവെയും ജൂലൈ ഒന്നിന് തന്നെ ഹാജരാകണം. ഭൂമിയിടപാട് ചോദ്യംചെയ്ത് ജോഷി വർഗീസ് എന്നയാൾ നൽകിയ ഹരജിയിലാണ് കോടതിയുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള നടപടി. കരുണാലയം ഭാരത് മാതാ കോളേജ് പരിസരങ്ങളിലെ ഭൂമി വിൽപന നടത്തിയ കേസുകളിലാണ് കർദിനാൾ നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയത്. 

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News