ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: വന്‍സാരെയുടെ ഹരജി തള്ളി

ഇസ്രത്ത് ജഹാന്‍റെ മാതാവും, സിബിഐയും വന്‍സാരയുടെ ആവശ്യം കോടതിയില്‍ എതിര്‍ത്തു. വ്യാജ ഏറ്റമുട്ടുല്‍ നടന്ന സമയത്ത് ഗുജറാത്ത് എ.ടി.എസ് തലവനായിരുന്നു വന്‍സാരെ.

Update: 2018-08-07 10:13 GMT

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട് ഡിജി വന്‍സാര നല്‍കിയ ഹരജി സിബിഐ കോടതി തള്ളി. തനിക്ക് എതിരെ സിബിഐ സമര്‍പ്പിച്ചത് കെട്ടിച്ചമച്ച തെളിവുകളാണെന്നാണ് വന്‍സാരെ കോടതിയില്‍ വാദിച്ചത്. വ്യാജ ഏറ്റമുട്ടുല്‍ നടന്ന സമയത്ത് ഗുജറാത്ത് എ.ടി.എസ് തലവനായിരുന്നു വന്‍സാരെ.

ഇസ്രത്ത് ജഹാന്‍റെ മാതാവും, സിബിഐയും വന്‍സാരയുടെ ആവശ്യം കോടതിയില്‍ എതിര്‍ത്തു. ഗുജറാത്ത് മുന്‍ഡിജിപി പിപി പാണ്‍ഡെയെ കേസില്‍ കുറ്റവിമുക്തമാക്കിയതിന് സമാനമായി തന്നെയും കുറ്റവിമുക്തനാക്കണമെന്നായിരുന്നു വന്‍സാരയുടെ ആവശ്യം.

Tags:    

Similar News