ഫ്ലൈനാസ്​ കൊച്ചിയിലെത്തി, ആഴ്​ചയിൽ മൂന്ന്​ സർവിസ്​

മധ്യ- തെക്കൻ കേരളത്തി​ലെ യാത്രക്കാർക്ക്​ ഏറെ ഉപകാര പ്രദം

Update: 2026-09-02 07:50 GMT
Editor : Rafeeq MM | By : Web Desk

റിയാദ്​/ കൊച്ചി: സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസ്​ എയര്‍ലൈന്‍സിന്‍റെ റിയാദ്​- കൊച്ചി വിമാന സര്‍വീസ് ആരംഭിച്ചു. റിയാദില്‍ നിന്നുള്ള ആദ്യ വിമാനം ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തി.174 സീറ്റുകളുള്ള എയര്‍ബസ് A320 വിമാനമാണ് കൊച്ചിയിലെത്തിയത്​. വാട്ടർ സല്യൂട്ട്​ നൽകിയാണ്​ ​​കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഫ്ലൈ നാസിന്‍റെ ആദ്യ വിമാനത്തെ സ്വീകരിച്ചത്​.ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഫ്ലൈനാസ് നടത്തുക. കൊച്ചിയിൽനിന്ന് റിയാദിലേക്കുള്ള വിമാനം രാവിലെ 8.50ന് പുറപ്പെടും. റിയാദിൽനിന്നുള്ള മടക്കവിമാനം രാവിലെ 8.05ന് കൊച്ചിയിലെത്തും.XY399, XY400 എന്നിവയാണ് ഫ്ലൈറ്റ് നമ്പറുകൾ. 174 സീറ്റുകളുള്ള എയർബസ് A320 വിമാനമാണ് സർവീസ്​ നടത്തുന്നത്​. റിയാദിൽനിന്ന്​ വിമാനം രാവിലെ 8.05ന് കൊച്ചിയിലെത്തും. കൊച്ചിയിൽനിന്ന് റിയാദിലേക്കുള്ള വിമാനം രാവിലെ 8.50ന് പുറപ്പെടും. മധ്യ- തെക്കൻ കേരളത്തിലുള്ള സൗദിയി​ലെ പ്രവാസികൾക്ക്​ ഏറെ ഉപകാര ​പ്രദമാണ്​ ഫ്ലൈ നാസ്​ സർവിസ്​. കൊച്ചി വിമാനത്താവളത്തിൽ നിന്ന്​ എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, സൗദിയ എന്നീ കമ്പനികൾ സൗദിയിലെ ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ നടത്തുന്നുണ്ട്. ഇതിന്​ പിറകെയാണ്​ ഫ്ലൈ നാസും സർവിസ്​ ആരംഭിച്ചത്​.

Advertising
Advertising

അതേസമയം, റിയാദിൽ നിന്ന്​ തിരുവനന്തപുരത്തേക്ക്​ എയർ ഇന്ത്യ എക്സ്​പ്രസ്​ സർവിസും അടുത്തമാസം മുതൽ ആരംഭിക്കും. ഒക്​ടോബർ 26 മുതൽ ആരംഭിക്കുന്ന എക്​സ്​പ്രസിന്‍റെ നേരിട്ടുള്ള സർവിസ്​ ദക്ഷിണ കേരളത്തിലെ പ്രവാസികൾക്ക്​ ഏറെ ആശ്വാസമാകും. ആഴ്ച യിൽ മൂന്ന്​ ദിവസമാണ്​ സർവിസ്​ ഉണ്ടാകുക. തിങ്കൾ, ബുധൻ, ​വെള്ളി ദിവസങ്ങളിലാണ്​ സർവിസ്​. തിരുവനന്തപുരത്ത്​ നിന്ന്​ രാവിലെ 11.35ന്​ പുറപ്പെടുന്ന വിമാനം 3.05ന്​ റിയാദിലെത്തും. വൈകീട്ട്​ 4.05ന്​ റിയാദിൽ നിന്ന്​ പുറപ്പെട്ട്​ രാത്രി 11.50ന്​ തിരു​വനന്തപുരത്ത്​ എത്തുന്ന രീതിയിലാണ്​ സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്​. 

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Web Desk

contributor

Similar News