മരണസമയത്ത് ശരീരത്തിൽ സംഭവിക്കുന്നത് എന്ത്? ഏറ്റവും വേദനാജനകമായ മരണം ഇതാണ്!

എല്ലാ മരണങ്ങളും ഒരുപോലെയല്ല അനുഭവപ്പെടുന്നത് എന്നാണ് വൈദ്യശാസ്ത്രം വ്യക്തമാക്കുന്നത്

Update: 2026-08-27 09:44 GMT

മരണം എത്രത്തോളം വേദനാജനകമാണ്? ഒരിക്കലെങ്കിലും ഈ ചോദ്യം സ്വയം ചോദിക്കാത്തവർ ചുരുക്കമായിരിക്കും. അജ്ഞാതമായതിനോടുള്ള ഭയവും ആകാംക്ഷയുമാണ് പലപ്പോഴും ഇത്തരം ചിന്തകളിലേക്ക് നമ്മെ നയിക്കുന്നത്. എന്നാൽ എല്ലാ മരണങ്ങളും ഒരുപോലെയല്ല അനുഭവപ്പെടുന്നത് എന്നാണ് വൈദ്യശാസ്ത്രം വ്യക്തമാക്കുന്നത്. ചിലർക്ക് മരണം വളരെ ശാന്തമായ ഒരു പടിയിറക്കമാണെങ്കിൽ, മറ്റുചിലർക്ക് അത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വേദന നിറഞ്ഞ ഒന്നാണ്. അത്തരത്തിൽ ഏറ്റവും വേദനാജനകമായ മരണങ്ങളിൽ ചിലത് ഏതൊക്കെയാണെന്ന് നോക്കാം.

എന്തുകൊണ്ടാണ് ചില മരണങ്ങൾ കടുത്ത വേദന സൃഷ്ടിക്കുന്നത്?

Advertising
Advertising

ഏതൊക്കെയാണ് ആ സാഹചര്യങ്ങൾ എന്ന് പരിശോധിക്കുന്നതിന് മുമ്പ് വേദനയുടെ അടിസ്ഥാനം മനസിലാക്കേണ്ടതുണ്ട്. വേദന എന്നത് കേവലം ശാരീരികം മാത്രമല്ല; അതിന് നാഡീപരവും മാനസികവുമായ തലങ്ങളുമുണ്ട്. സ്വാഭാവിക മരണങ്ങളിൽ, പ്രത്യേകിച്ച് സാവധാനം സംഭവിക്കുന്നവയിൽ, കടുത്ത വേദന അനുഭവപ്പെടുന്നതിന് മുമ്പ് തന്നെ തലച്ചോറ് ശരീരത്തിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കാൻ തുടങ്ങും. അതുകൊണ്ടാണ് അന്തിമ നിമിഷങ്ങളിൽ പലരും വളരെ ശാന്തരായി കാണപ്പെടുന്നത്.

എന്നാൽ പെട്ടെന്നുണ്ടാകുന്ന ചില അപകടങ്ങളിൽ, നാഡീവ്യൂഹത്തിൽ നിന്നുള്ള തീവ്രമായ സിഗ്നലുകൾ പ്രോസസ്സ് ചെയ്യാൻ ശരീരത്തിന് കൂടുതൽ സമയം ലഭിക്കുന്നു. ഇത് ഭയവും അസഹനീയമായ ശാരീരിക വേദനയും ഒന്നിച്ചുചേരുന്ന അങ്ങേയറ്റം ഭയാനകമായ ഒരു അവസ്ഥയിലേക്ക് ശരീരത്തെ തള്ളിവിടുന്നു.

1. തീപൊള്ളലേറ്റുള്ള മരണം

ഏറ്റവും വേദനയേറിയ മരണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത് തീപ്പൊള്ളലേൽക്കുന്നതാണ്. മനുഷ്യന്റെ ചർമത്തിൽ എണ്ണമറ്റ പെയിൻ റിസപ്റ്ററുകൾ ഉണ്ട്. കടുത്ത ചൂട് ഏൽക്കുമ്പോൾ ആദ്യ നിമിഷങ്ങളിൽ ഈ റിസപ്റ്ററുകൾ തലച്ചോറിലേക്ക് തുടർച്ചയായി സിഗ്നലുകൾ അയക്കുകയും അത് പെട്ടെന്നുള്ള കടുത്ത വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. കടുത്ത പൊള്ളലിൽ ചർമ്മത്തിലെ നാഡികൾ തന്നെ നശിച്ചുപോകാൻ സാധ്യതയുണ്ടെങ്കിലും, ശ്വാസകോശത്തിലേക്ക് ചൂടുള്ള വായു കടക്കുന്നതും ആന്തരിക അവയവങ്ങൾക്കുണ്ടാകുന്ന നാശവുമാണ് ഇതിന്റെ ആഘാതം വർധിപ്പിക്കുന്നത്.

2. മുങ്ങിമരണം

വളരെ ശാന്തമായ ഒരു മരണമാണ് മുങ്ങിമരണം എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ ശാസ്ത്രം പറയുന്നത് മറ്റൊന്നാണ്. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുമ്പോൾ ജീവൻ നിലനിർത്താനുള്ള അതിതീവ്രമായ ഒരു ശ്രമം തലച്ചോറ് നടത്തും. ഇത് വെള്ളത്തിനടിയിലാണെങ്കിൽ പോലും ശ്വാസമെടുക്കാൻ ശരീരത്തെ നിർബന്ധിതമാക്കുന്നു. തൽഫലമായി ശ്വാസകോശത്തിലേക്ക് വെള്ളം കയറുകയും നെഞ്ചിൽ കടുത്ത എരിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ശാരീരിക വേദനയേക്കാൾ, ശ്വാസമെടുക്കാൻ കഴിയാത്തതുമൂലമുള്ള മാനസികമായ പരിഭ്രാന്തിയാണ് മുങ്ങിമരണത്തെ കൂടുതൽ ഭയാനകമാക്കുന്നത്.

3. റേഡിയേഷൻ

പെട്ടെന്നുണ്ടാകുന്ന മരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ദിവസങ്ങളോളമോ ആഴ്ചകളോളമോ നീണ്ടുനിൽക്കുന്ന കൊടിയ ദുരിതമാണ് റേഡിയേഷൻ ബാധ നൽകുന്നത്. ശരീരത്തിലെ കോശങ്ങൾ ആന്തരികമായി നശിക്കാൻ തുടങ്ങുന്ന അവസ്ഥയാണിത്. ഓരോ അവയവങ്ങളായി പ്രവർത്തനരഹിതമാകുന്നത് പൂർണബോധത്തോടെ നോക്കിക്കാണേണ്ടി വരുന്നു എന്നതാണ് ഈ മരണത്തെ അങ്ങേയറ്റം വേദനാജനകമാക്കുന്നത്.

4. വൈദ്യുതാഘാതം

ഉയർന്ന അളവിലുള്ള വൈദ്യുതി ശരീരത്തിലൂടെ കടന്നുപോകുമ്പോൾ നാഡീവ്യൂഹത്തിന്റെ സിഗ്നലുകൾ തടസപ്പെടുകയും പേശികൾ അനിയന്ത്രിതമായി സങ്കോചിക്കുകയും (Spasm) ചെയ്യുന്നു. ശരീരത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെടുന്ന അതിതീവ്രമായ വേദനയാണിത്.

മുകളിൽ പറഞ്ഞവയെല്ലാം അങ്ങേയറ്റം ഭയാനകമായ സാഹചര്യങ്ങളാണെങ്കിലും,ഭൂരിഭാഗം മരണങ്ങളും ആളുകൾ ഭയപ്പെടുന്നതുപോലെ അത്ര തീവ്രമല്ല എല്ലാ മരണങ്ങളും എന്നാണ് വൈദ്യശാസ്ത്രം വ്യക്തമാക്കുന്നത്.

ജീവിതാന്ത്യത്തോട് അടുക്കുമ്പോൾ, ബോധം ക്രമേണ നഷ്‌ടപ്പെടുകയും വേദനയുടെ സിഗ്നലുകൾ സ്വീകരിക്കുന്നത് തലച്ചോറ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. സ്വാഭാവിക മരണങ്ങളിലും വൈദ്യസഹായം ലഭിക്കുന്ന സാഹചര്യങ്ങളിലും ഈ വേദന വളരെ കുറവായിരിക്കും.

വേദന നിറഞ്ഞ മരണങ്ങളെക്കുറിച്ചുള്ള ചിന്തകൾ നമ്മിൽ ഭയം ജനിപ്പിക്കുന്നുണ്ടെങ്കിലും, പരമാവധി വേദനകളിൽ നിന്ന് നമ്മെ സംരക്ഷിക്കാനുള്ള ഒരു പ്രതിരോധ സംവിധാനം നമ്മുടെ ശരീരത്തിൽ തന്നെയുണ്ട് എന്നതാണ് വാസ്തവം. അതിതീവ്രമായ വേദനകൾ പൂർണമായി അനുഭവപ്പെടുന്നതിന് മുമ്പ് തന്നെ പലപ്പോഴും ശരീരം അതിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാറാണ് പതിവ്. അതുകൊണ്ട് തന്നെ ഭൂരിഭാഗം സ്വാഭാവിക മരണങ്ങളിലെയും അന്തിമ നിമിഷങ്ങൾ അതികഠിനമായ വേദനകളുടേതല്ല, മറിച്ച് സമാധാനപരമായ ഒരു വിടവാങ്ങലായിരിക്കും എന്ന് ശാസ്ത്രം ഉറപ്പുനൽകുന്നു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Similar News