ജീൻസ് പാൻ്റിലെ ഈ കുഞ്ഞൻ പോക്കറ്റ് വെറുതെയല്ല; ഡിസൈൻ ചെയ്തത് സാധാരണക്കാരുടെ ആവശ്യപ്രകാരം, മാറ്റിയത് വലിയ കഷ്ടപ്പാട്; പിന്നിൽ ഈ ചരിത്രപരമായ ഉപയോ​ഗം

എന്തിനാണ് ജീൻസ് പാൻ്റിൽ ഈ പോക്കറ്റെന്ന് പലർക്കും അറിയല്ല

Update: 2026-05-25 09:42 GMT

ഫാഷനും സൗകര്യവും ഒരുപോലെ നൽകുന്ന ജീൻസ് ഇന്ന് ലോകമെമ്പാടുമുള്ള ആളുകളുടെ ദൈനംദിന വസ്ത്രധാരണത്തിലെ പ്രധാന ഭാഗമാണ്. എന്നാൽ എന്തിനാണ് ജീൻസ് പാൻ്റിൽ ഒരു കുഞ്ഞൻ പോക്കറ്റ് എന്ന് ചിന്തിച്ചവരായിരിക്കും നമ്മൾ. കോയിൻ വയ്ക്കാനുള്ള ഒരിടമായിട്ടാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ അത് അങ്ങനെയല്ല. ജീൻസ് ഒരു ഫാഷൻ വസ്ത്രമായിട്ടല്ല, മറിച്ച് തൊഴിലാളികൾ, കർഷകർ, കൗബോയ്‌മാർ, മറ്റ് കൈത്തൊഴിലാളികൾ എന്നിവർക്കുള്ള വസ്ത്രമായാണ് ആരംഭിച്ചത്. ഖനിയിൽ ജോലിചെയ്യുന്ന ആളുകൾക്കാണ് കൂടുതൽ ഉപകാരപ്പെട്ടത്.

തൊഴിലാളികളുടെ 'പോക്കറ്റ് വാച്ച്' സൂക്ഷിക്കാൻ ഒരു ചെറിയ സ്ഥലം നൽകിയാണ് ഇത്തരം പോക്കറ്റുകൾ രൂപകൽപ്പന ചെയ്‌തത്. വാച്ച് പോക്കറ്റ് എന്നൊരു പേരും ഇതിനുണ്ടായിരുന്നു. ഒരു കാലത്ത് ആളുകള്‍ വാച്ച് കൊണ്ട് നടക്കാന്‍ ഈ കുട്ടിപ്പോക്കറ്റ് ഉപയോഗിച്ചിരുന്നു. റിസ്റ്റ് വാച്ചുകൾ ശീലമല്ലാതിരുന്ന കാലത്ത്, പുരുഷന്മാർ വാച്ചുകൾ ചങ്ങലകളിൽ കെട്ടി, വെസ്റ്റിലോ ചെറിയ ട്രൗസർ പോക്കറ്റിലോ തിരുകി വച്ചിരുന്നു. പോക്കറ്റ് വാച്ചുകള്‍ വീണുപോകാതെ സുരക്ഷിതമായി സൂക്ഷിക്കുകയെന്നതാണ് അതിന്റെ ലക്ഷ്യം. അതിനാല്‍ തന്നെ ചെറു പോക്കറ്റ് അക്കാലത്ത് ആളുകള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു.

Advertising
Advertising


 



1973-ൽ ലെവി സ്ട്രോസ് & കമ്പനി അവരുടെ ആദ്യത്തെ ജീൻസ് രൂപകൽപ്പന ചെയ്തപ്പോൾ, ഒരു പോക്കറ്റ് വാച്ച് സുരക്ഷിതമായി സൂക്ഷിക്കാൻ ഒരു പ്രത്യേക പോക്കറ്റ് അവർ ഉൾപ്പെടുത്തി. ലിവൈസ് പുറത്തിറക്കിയ 501 മോഡല്‍ ജീന്‍സിന്റെ പരസ്യത്തിന്റ കേന്ദ്രബിന്ദു ഈ കുഞ്ഞുപോക്കറ്റായിരുന്നു. 'അഞ്ചാമത്തെ പോക്കറ്റ് : 1873 മുതല്‍ അവഗണിക്കപ്പെടുന്നു' എന്ന വരിയോടെ അവസാനിക്കുന്ന ഒരു പരസ്യവും അവര്ർ തയാറാക്കി. ലിവൈസ് ഈ കുഞ്ഞുപോക്കറ്റുള്‍പ്പടെയുള്ള ജീന്‍സിന് പേറ്റന്റ് നേടിയിട്ടുണ്ട്. 19-ാം നൂറ്റാണ്ടില്‍ പോക്കറ്റ് വാച്ചുകള്‍ കൈവശം വയ്ക്കാന്‍ രൂപകല്‍പ്പന ചെയ്തതും ഏതാണ്ട് 150 വര്‍ഷങ്ങള്‍ക്കിപ്പുറവും ജീന്‍സിന്റെ ഭാഗമായി തുടരുന്നതുമാണത്. ഇന്നത് ഫാഷൻ്റെ കൂടി ഭാഗമാണ്. ബസ് ടിക്കറ്റ്, ട്രെയിന്‍ ടിക്കറ്റ് തുടങ്ങി ചെറിയ ചെറിയ കാര്യങ്ങള്‍ സൂക്ഷിക്കാന്‍ ഈ പോക്കറ്റ് ഉപയോഗിക്കുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News