വായ്നാറ്റം അകറ്റാൻ മൗത്ത് ഫ്രഷ്‌നറുകൾ വേണ്ട! അടുക്കളയിലെ ഈ നാല് ചേരുവകൾ മതി

തുടർച്ചയായി മിന്റുകൾ ചവയ്ക്കുന്നത് താടിയെല്ലിലെ ജോയിന്റുകളെ ബാധിക്കും

Update: 2026-11-12 16:33 GMT

വായ്നാറ്റം അകറ്റാൻ വിപണിയിൽ ലഭിക്കുന്ന മൗത്ത് ഫ്രഷ്‌നറുകൾക്ക് പകരം ജീരകം, പെരുംജീരകം, അയമോദകം, ഏലക്ക എന്നിവ ചേർത്തുള്ള നാടൻ കൂട്ടുകൾ ഉപയോഗിക്കാം. പ്രത്യേക സുഗന്ധവും എസൻഷ്യൽ ഓയിലുകളും അടങ്ങിയ ഈ ചേരുവകൾ ഭക്ഷണശേഷം വായയ്ക്ക് ഉന്മേഷം നൽകുന്നതിനൊപ്പം ദഹനത്തിനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വയറിലെ പേശികൾക്ക് ആശ്വാസം നൽകാനും ഗ്യാസ്, വയറുവേദന എന്നിവ കുറയ്ക്കാനും ദഹനം സുഗമമാക്കാനും ഇത് സഹായകമാണ്. അയമോദകവും ജീരകവും അസിഡിറ്റി, ദഹനക്കേട് എന്നിവ കുറയ്ക്കാനും സഹായിക്കും.ഏലക്കയിലെ ആന്റിഓക്‌സിഡന്റുകൾ ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.

Advertising
Advertising

കടകളിൽ ലഭിക്കുന്ന ചില മിന്റുകളിൽ ആസിഡ് അടങ്ങിയ ചേരുവകളുണ്ടാകാം. ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് പല്ലിന്റെ ഇനാമലിന് കേടുവരുത്താൻ സാധ്യതയുണ്ട്.ഇതിനുപുറമെ, തുടർച്ചയായി മിന്റുകൾ ചവയ്ക്കുന്നത് താടിയെല്ലിലെ ജോയിന്റുകളെ ബാധിക്കും. താടിയെല്ല് വേദന, തലവേദന, ചെവിവേദന, ഭക്ഷണം ചവയ്ക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് കാരണമാകാം.

മിന്റുകളും ച്യൂയിംഗവും തുടർച്ചയായി ചവയ്ക്കുന്നത് കൂടുതൽ വായു വയറ്റിലെത്താനും വയറുവീർക്കൽ, ഗ്യാസ്, അസ്വസ്ഥത എന്നിവ ഉണ്ടാകാനും ഇടയാക്കും. ഷുഗർ ഫ്രീ മിന്റുകളിൽ അടങ്ങിയിരിക്കുന്ന സോർബിറ്റോൾ പോലുള്ള കൃത്രിമ മധുരങ്ങളും ചിലരിൽ വയറിന് അസ്വസ്ഥതയുണ്ടാക്കാം.

വിശപ്പ് കുറയ്ക്കാനായി മിന്റുകൾ ഉപയോഗിക്കുന്നതും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾക്ക് പകരമാകില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വായ്നാറ്റം സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്താൻ ദന്തഡോക്ടറുടെ പരിശോധന തേടുന്നതാണ് ഉചിതം.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News