കോവിഡ് കാല നിരീക്ഷണത്തിൽ പിറന്ന പുസ്‌തകവുമായി അദ്ധ്യാപിക

കൊറോണ കാലത്തെ നാലു വ്യത്യസ്ത അവസ്ഥകളാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.

Update: 2020-04-14 13:20 GMT
ഷെറിന്‍ ചാക്കോ
Advertising

കോവിഡ് കാലത്തെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും നേർ അനുഭവങ്ങള്‍ പുസ്തക രൂപത്തിലാക്കിയിരിക്കുകയാണ് നെടുങ്കണ്ടം കോമ്പമുക്ക് സ്വദേശിനിയായ അധ്യാപിക ഷെറിന്‍ ചാക്കോ. ഷെറിന്‍ ജോലി ചെയ്യുന്ന പത്തനംതിട്ട റാന്നി ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്‌കൂളിന് സമീപത്തായിരുന്നു കേരളത്തില്‍ രണ്ടാമത്തെ കൊറോണ സ്ഥിരീകരിച്ച ഇറ്റലി കുടുംബത്തിന്റെ വീട്. അതിനാല്‍ ഇവരെ ഐസുലേഷനിലേക്ക് മാറ്റിയപ്പോള്‍ തന്നെ സ്‌കൂളിന് അവധി നല്‍കുകയും അധ്യാപകരടക്കമുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഷെറിനും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം വീട്ടിലെത്തി ദിവസങ്ങളോളം നിരീക്ഷണത്തിലായി.

ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, കൊറോണയെ അതിജീവിച്ചവര്‍, ചികില്‍സ തേടുന്നവര്‍, നിരീക്ഷണത്തിലുള്ളവര്‍ തുടങ്ങിയവരുടെയെല്ലാം അനുഭവങ്ങളില്‍ നിന്നുള്ള പ്രചോദനമാണ് പുസ്തകമെഴുതുന്നതിലേക്ക് നയിച്ചതെന്ന് ഷെറിന്‍ പറയുന്നു.

വായനയ്ക്കും എഴുത്തിനുമൊപ്പം കൊറോണയ്‌ക്കെതിരെ പോരാടുന്ന നിരവധിയാളുകളുമായി ഫോണില്‍ ബന്ധപ്പെടുന്നതിനും ഈ സമയം നീക്കിവച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, കൊറോണയെ അതിജീവിച്ചവര്‍, ചികില്‍സ തേടുന്നവര്‍, നിരീക്ഷണത്തിലുള്ളവര്‍ തുടങ്ങിയവരുടെയെല്ലാം അനുഭവങ്ങളില്‍ നിന്നുള്ള പ്രചോദനമാണ് പുസ്തകമെഴുതുന്നതിലേക്ക് നയിച്ചതെന്ന് ഷെറിന്‍ പറയുന്നു. സ്‌കൂള്‍ പഠനകാലഘട്ടം മുതല്‍ എഴുത്തില്‍ തത്പരയായ ഷെറിന്റെ അഞ്ചാമത്തെ പുസ്തകമാണ് കൊറോണയില്‍ നിന്നും അതിജീവനത്തിലേക്ക്.

കൊറോണ കാലത്തെ നാലു വ്യത്യസ്ത അവസ്ഥകളാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. ആശുപത്രിവാസ അനുഭവങ്ങള്‍, രോഗികളുമായ് ഇടപഴകുമ്പോളുള്ള മാനസികാവസ്ഥ, രോഗികളുടെ മാനസികാവസ്ഥ, പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരുടെ കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിരികെ തങ്ങളുടെ കുടുംബങ്ങളിലെത്തുമ്പോഴുള്ള അവസ്ഥകളെല്ലാം വിവരിക്കുന്ന തരത്തിലാണ് ഷെറിന്റെ പുസ്തക അവതരണം.

Similar News