ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ പ്രൈസ് പുരസ്കാരം

ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീ എഴുതിയ 'രേത്ത് സമാധി' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ Tomb of Sand ആണ് 2022ലെ ഇന്റർനാഷനൽ ബുക്കർ പ്രൈസ് പുരസ്‌കാരം നേടിയത്

Update: 2022-05-27 02:57 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ പ്രൈസ് പുരസ്‌കാരം. ഗീതാഞ്ജലി എഴുതിയ 'രേത്ത് സമാധി' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ Tomb of Sand ആണ് 2022ലെ ഇന്റർനാഷനൽ ബുക്കർ പ്രൈസ് പുരസ്‌കാരം നേടിയത്. ഇതാദ്യമായാണ് ഒരു ഹിന്ദി രചനയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. ഡൈസി റോക്ക്‌വെൽ ആണ് ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത്.

1947ലെ ഇന്ത്യ-പാകിസ്താൻ വിഭജന കാലത്തെ ദുരന്ത സ്മരണകളുമായി കഴിയുന്ന 80കാരിയായ ഒരു വിധവയുടെ ജീവിതം പറയുന്ന പുസ്തകമാണ് രേത്ത് സമാധി. പാകിസ്താനിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന വയോധികയുടെ ജീവിതമാണ് നോവലിൽ അനാവൃതമാകുന്നത്.

2018ൽ പുറത്തിറങ്ങിയ 'രേത് സമാധി' ഇംഗ്ലീഷിനു പുറമെ ഫ്രഞ്ച്, ജർമൻ, കൊറിയൻ, സെർബിയൻ ഭാഷകളിലേക്കെല്ലാം പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. പോളിഷ് നൊബേൽ ജേതാവ് ഒൽഗ ടൊക്കാസുക്ക്, അർജന്റീന എഴുത്തുകാരി ക്ലൗഡിയ പിനൈരോ, ദക്ഷിണ കൊറിയൻ എഴുത്തുകാരി ബോറ ചുങ് അടക്കമുള്ള പ്രമുഖരെ പിന്തള്ളിയാണ് ഗീതാഞ്ജലി പുരസ്‌കാരത്തിന് അർഹയായത്. ഉത്തർപ്രദേശിൽ ജനിച്ച ഗീതാഞ്ജലി ഇപ്പോൾ ഡൽഹിയിലാണു താമസം.

Summary: Geetanjali Shree's 'Tomb of Sand' wins 2022 International Booker Prize

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News