സർവകലാശാലകളുടെ ഭരണകാര്യങ്ങളിൽ മന്ത്രി ഇടപെടുന്നു: കെ.ടി ജലീലിനെതിരെ എം.കെ മുനീർ

സി.പി.എംകാർക്ക് മാത്രം ജോലി നൽകി മറ്റുള്ളവരെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

Update: 2021-02-09 02:42 GMT

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ സർവകലാശാലകളുടെ ഭരണകാര്യങ്ങളിൽ ഇടപെടൽ നടത്തുന്നുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. സർവകലാശാലകളിൽ ആർക്കും, എന്തിലും ഇടപെടാം എന്ന സ്ഥിതിയാണ് ഉള്ളത്. സർവകലാശാലകളിലെ പ്രശ്നങ്ങളിൽ ഗവർണർ ഇടപെടണം. സി.പി.എം കാർക്ക് മാത്രം ജോലി നൽകി മറ്റുള്ളവരെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നത്. സർവകലാശാലകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണം.

യൂത്ത് ലീഗിന്‍റെ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കേന്ദ്ര നേതൃത്വം മറുപടി പറയുമെന്നും, പാർട്ടി തലത്തിൽ അന്വേഷണം നടത്തുമെന്നും എം.കെ മുനീർ മീഡിയവണിനോട് പറഞ്ഞു.

Full View
Tags:    

Similar News