പത്തൊൻപതുകാരനായ രക്ഷിതാവായിരുന്നു ഞാൻ

ജോർജ് ഈഡൻ ഓർമ തുടരുന്നു

Update: 2022-09-21 14:25 GMT
Click the Play button to listen to article

ഡാഡിയുടെ നഷ്ടം

സ്ഥിരമായ തിരക്കുള്ള വീട്. ആൾക്കൂട്ടങ്ങളും ആരവങ്ങളും നിറഞ്ഞു നിന്ന വീട്. സ്നേഹവും സൗഹാർദവും കളിയാടിയിരുന്ന സ്ഥലം. പെട്ടെന്ന് ഇതെല്ലാം ഇല്ലാതാകുന്നു. സ്ഥിരമായി വന്നുകൊണ്ടിരുന്നവർ വരുന്നില്ല. സൗഹൃദങ്ങളുടെ കൂട്ടങ്ങൾ നിലച്ചുപോയ കാലം. 19 കാരനായ എനിക്ക് എല്ലാമായി 17 കാരിയായ സഹോദരി. കോളജിൽ ഞാൻ അവസാന വർഷ ബിരുദവും അവൾ ആദ്യവർഷവും പഠിക്കുന്ന സമയം. അമ്മയും അഛനും ഇല്ല. സാമ്പത്തികമായി യാതൊരു സുരക്ഷിതത്വവും ഇല്ല. ഡാഡി മരിക്കുമ്പോൾ 5 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്ന് ലോണെടുത്ത കടമടക്കം സാമ്പത്തിക പ്രയാസത്താൽ നിൽക്കുന്ന സമയം. അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് നിയമത്തിൽ മാറ്റം വരുത്തി അനിയത്തിയുടെ പേരിൽ പെൻഷൻ നൽകിയത്. DCC അധ്യക്ഷനായിരുന്ന കെ പി ധനപാലൻ ഞങ്ങളുടെ പേരിൽ 10 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപം നൽകി സഹായിച്ചു. ഇങ്ങനെ പ്രയാസങ്ങളുടെ ദിനങ്ങളായിരുന്നു അന്ന്. രാഷ്ട്രീയക്കാർക്ക് പുറമേയുള്ള പലരും സൗഹൃദങ്ങൾ തുടരുമ്പോഴും രാഷ്ട്രീയ സൗഹൃദങ്ങൾ കുറഞ്ഞത് അനുഭവമാണ്. ഈ ഘട്ടങ്ങളിൽ ഞാൻ കരുത്തനാകുകയായിരുന്നു. ഉത്തരവാദിത്വബോധമുള്ളവനായി വളർന്നു. അപ്പോഴും രാഷ്ടീയ ഭാവി സ്വപ്നം കണ്ടിരുന്നില്ല. ഡാഡി ഉണ്ടായിരുന്നേൽ ഞാൻ രാഷട്രീയത്തിൽ കൂടുതൽ ഇറങ്ങുന്നത് ഒരു പക്ഷേ തടഞ്ഞേനെ. എന്നാൽ ഡാഡിയുടെ മരണശേഷമാണ് കെ എസ് യു വിൻ്റെ ജില്ലാ, സംസ്ഥാന അധ്യക്ഷ പദവികളിൽ എത്തുന്നത്

ജോലി ആഗ്രഹിച്ചിരുന്നു

ജീവിത പ്രയാസങ്ങൾ അലട്ടിയിരുന്നതിനാൽ ജോലി നേടണമെന്നായിരുന്നു ചിന്ത. എന്നാൽ രാഷ്ട്രീയത്തിൽ സജീവമാകുകയായിരുന്നു ഞാൻ. രാഷട്രീയം ഒരു പാഷനായി മനസിൽ തറച്ചിരുന്നത് തന്നെയാകാം അതിന് കാരണം

ഡാഡി വഹിച്ചിരുന്ന സ്ഥാനങ്ങളിൽ

ഡാഡി 2003 ൽ മരിച്ചു. ഞാൻ 2011 ൽ മൽസരിക്കേണ്ടി വന്നു. അപ്പോഴാണ് കഴിഞ്ഞ 7 വർഷം ജോർജ് ഈഡനെ ജനങ്ങൾ മറന്നിട്ടില്ലെന്ന് മനസിലായി. പാർലമെൻ്റംഗം കൂടി ആയതോടെ ഡാഡി കൈകാര്യം ചെയ്ത രണ്ട് രംഗത്തുമെത്തി. ഇത് ദൈവാനുഗ്രഹമായി കരുതുന്നു. ഡാഡിയുടെ കൂടെ ഉണ്ടായിരുന്നവരുടെ കൂടെ സഭാംഗമാകാനായി. ഡാഡി യെ പോലെ ആകാനല്ല ശ്രമിച്ചിട്ടില്ല. കാരണം അദ്ദേഹത്തിന് എറണാകുളത്തെ ജനം നൽകിയ പിന്തുണയും സ്വാതന്ത്ര്യവും ആർക്കും ലഭിക്കാനിടയില്ല.

ഡാഡിയുടെ നിയസഭാപ്രസംഗം

എനിക്കായി ഞാൻ ഡാഡിയുടെ നിയമസഭാപ്രസംഗങ്ങൾ റഫർ ചെയ്തിട്ടില്ല. എന്നാൽ ആ പ്രസംഗങ്ങളെ കുറിച്ച മറ്റുള്ളവരുടെ സംസാരം ഒരു പാട് കേട്ടിട്ടുണ്ട്. ചവിട്ടുനാടകമെന്ന കലക്കായി ആ വേഷം ധരിച്ച് സഭയിലെത്തി സംസാരിച്ചതിന് സ്പീക്കർ ശകാരിച്ച കാര്യം പലരും പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഗവർണർ നിയമസയിൽ എത്തിയപ്പോൾ ഗവർണർ വരുന്ന വഴിയിൽ വട്ടം കിടന്നിട്ടുണ്ട്. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തൊപ്പിയിടാത്ത പോലീസ് പോലെയാണ് റൂഫ് ഇല്ലാത്ത സ്റ്റേഡിയമെന്ന പരാമർശം ഇന്നത്തെ കാലത്തെ ഭാഷയിൽ പറഞ്ഞാൽ വയറലായിരുന്നു. സ്ത്രീകളുടെ സമ്മേളനങ്ങളിലെത്തി സ്ത്രീ പീഡനങ്ങൾക്ക് അവർ കൂടി ഉത്തരവാദികളാണെന്ന വിവാദ പരാമർശങ്ങളും നടത്തിയിട്ടുണ്ട്. ഇതെല്ലാം സാധാരണക്കാരൻ്റെ ഭാഷയിലായിരുന്നു സംസാരിച്ചിരുന്നത്.

സഹോദരിയുടെ സംരക്ഷണം

പഠിക്കാൻ മിടുക്കിയായിരുന്നു. എം ബി എ നേടി. എന്നാൽ ഞാൻ നേരിട്ട വെല്ലുവിളി അതല്ലായിരുന്നു. കൂടെ പഠിച്ചയാളെ പ്രണയിച്ചപ്പോൾ അതും മറ്റൊരു ജാതിയിൽപെട്ടയാളെ അത് നേരിട്ടതായിരുന്നു വെല്ലുവിളി. കുടുംബത്തിലെ പലരും എതിർത്തു. ഒരു രക്ഷിതാവിൻ്റെ റോളിലുണ്ടായിരുന്ന ഞാനും ആശയക്കുഴപ്പത്തിലായി. അവൾ ഉറച്ചു നിന്നു. ഒടുവിൽ ഡാഡിയുടെയും മമ്മിയുടെയും കുടുംബക്കാരുമായെല്ലാം സംസാരിച്ച് അവരെയെല്ലാം മനസിലാക്കി അവളുടെ ആഗ്രഹത്തിന് ഒപ്പം നിന്നു. രണ്ടാം ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്ത് നല്ല നിലയിൽ ജീവിക്കുന്നു.

എൻ്റെ മകൾ

മകൾ ക്ലാര എന്നെയല്ല അനുകരിക്കുന്നത് ഭാര്യ അന്നയെയാണ്. അവൾ അവളുടെ വഴിക്ക് നീങ്ങട്ടെ എന്ന് കരുതുന്നു.

ഡാഡി ഉണ്ടായിരുന്നുവെങ്കിൽ

പഠിക്കാൻ അത്ര മിടുക്കനല്ലായിരുന്നു ഞാൻ. SSLC ഉയർന്ന ക്ലാസോടെ ജയിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു. ഞാൻ പൈലറ്റ് ആയാനായിരുന്നു ആഗ്രഹം. എന്നാൽ രാഷ്ട്രീയത്തിൽ എത്തുകയായിരുന്നു. ഡാഡി ഉണ്ടായിരുന്നേൽ ഞാൻ രാഷ്ട്രീയത്തിൽ ഉണ്ടാകില്ലായിരുന്നു. പക്ഷേ NSU വിൻ്റെ ദേശീയ അധ്യക്ഷൻ വരെ ആയത് ഡാഡി ഉണ്ടായിരുന്നേൽ അതിശയിച്ചേനെ. ഡാഡി ഇന്നും എന്റെ അഭിമാനമാണ്. ആ ആനുകൂല്യമാണ് ഞാൻ ഇന്നും അനുഭവിക്കുന്നതും അഭിമാനിക്കുന്നതും.





Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - യു. ഷൈജു

contributor

Similar News