ഒരുപക്ഷേ, നിങ്ങളുടെ കുട്ടി പ്രതീക്ഷിക്കുന്നത് 'ഇന്‍റര്‍വെല്‍' ആയേക്കാം!

മീഡിയവണിന്‍റെ എമേര്‍ജിംഗ് യംഗ് എന്‍റര്‍പ്രണര്‍ പുരസ്കാരം ഇന്‍റര്‍വെല്‍ ട്യൂഷന്‍ സെന്‍ററിന്‍റെ സ്ഥാപകനും സി.ഇ.ഒയുമായ ഒ.കെ സനാഫിറിന്

Update: 2021-02-17 07:19 GMT

ഇന്‍റര്‍വെല്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം ഇടവേള എന്നാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികളായ കുട്ടികളെ സംബന്ധിച്ചാണെങ്കില്‍ അവര്‍ ഏറെ കാത്തിരിക്കുന്നത് ഇന്‍റര്‍വെല്ലിന് വേണ്ടിയായിരിക്കും. പുതിയ കാലത്ത് ഇന്‍റര്‍വെല്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം മാറ്റി നിര്‍വചിച്ചിരിക്കുകയാണ് ഒ.കെ സനാഫിര്‍ എന്ന യുവ സംരംഭകന്‍.

ഹോം ട്യൂഷനാണെങ്കിലും ഓണ്‍ലൈന്‍ ട്യൂഷനാണെങ്കിലും 'ഒരു കുട്ടിക്ക് ഒരു ടീച്ചര്‍', രീതിയില്‍ നല്‍കുക എന്ന ആശയമാണ് സനാഫിര്‍, ഇന്‍റര്‍വെല്ലിലൂടെ മുന്നോട്ട് വെച്ചിരിക്കുന്നത്. തുടക്കം കുറിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടപ്പോഴേക്കും കേരളത്തിലുടനീളം 100 ലധികം സെന്‍ററുകളുമായി സംസ്ഥാനത്തെ മികച്ച ഇന്‍റിവിജ്വല്‍ ട്യൂഷന്‍ സെന്‍ററായി ഇന്‍റര്‍വെല്‍ മാറിക്കഴിഞ്ഞു.

Advertising
Advertising

ടീച്ചര്‍ കുട്ടിയുടെ വീട്ടില്‍ വരുമെന്നതിനാല്‍ കോവിഡ് മഹാവ്യാധിക്കാലത്ത് ഇന്‍റര്‍വെല്‍ അനേകം വിദ്യാര്‍ത്ഥികളുടെ നമ്പര്‍വണ്‍ ചോയിസ് ആയിരുന്നു. പഠനത്തില്‍ ഒരു കുട്ടിയുടെ ലെവല്‍ മനസ്സിലാക്കി, അതിന് അനുസരിച്ചാണ് ടീം ഇന്‍റര്‍വെല്‍ പാഠ്യപദ്ധതിയും വിഷയങ്ങളുടെ സിലബസും ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതത് ക്ലാസുകളിലെ വിഷയങ്ങള്‍ക്കുള്ള ട്യൂഷന്‍ മാത്രമല്ല, എന്‍ട്രന്‍സ്, സ്പോക്കണ്‍ ഇംഗ്ലീഷ്, ലൈഫ് സ്കില്‍ എന്നിവയില്‍ പരിശീലനവും ഇന്‍റര്‍വെല്‍ നല്‍കുന്നുണ്ട്.

അധ്യാപനം ഒരു കരിയറാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ജോലി എന്ന സ്വപ്നം കൂടി ഇന്‍റര്‍വെല്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഡിഗ്രിക്കോ പിജിക്കോ പഠിക്കുന്ന കുട്ടികള്‍ക്കും ഇന്‍റര്‍വെല്ലിന് കീഴില്‍ പഠനത്തോടൊപ്പം ഒരു ജോലി എന്ന ആഗ്രഹം നേടിയെടുക്കാന്‍ കഴിയും.

കേരളത്തിലെ ഏത് ജില്ലകളിലും ഏത് വിഷയവും ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളെ പഠിപ്പിക്കാന്‍ താത്പര്യവും കഴിവുമുള്ള അധ്യാപകരെയാണ് ഇന്‍റര്‍വെല്‍ തേടുന്നത്. ഇത്തവണത്തെ മീഡിയവണിന്‍റെ ബിസിനസ് എക്സലെന്‍സ് പുരസ്കാരത്തില്‍ എമേര്‍ജിംഗ് യംഗ് എന്‍റര്‍പ്രണര്‍ പുരസ്കാരം ഇന്‍റര്‍വെല്‍ ട്യൂഷന്‍ സെന്‍ററിന്‍റെ സ്ഥാപകനും സി.ഇ.ഒയുമായ ഒ.കെ സനാഫിറിന് ആയിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിസിനസ് മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയവരെയും നൂതന ആശയങ്ങളിലൂടെ സ്വന്തം സംരംഭം മുന്നോട്ട് കൊണ്ടു പോകുന്നവരെയും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നവരെയും ആദരിക്കുക ലക്ഷ്യം വെച്ചാണ് മീഡിയവണ്‍ ബിസിനസ് എക്സലെന്‍സ് പുരസ്കാരം നല്‍കുന്നത്. ബിസിനസ്, സംരംഭക രംഗത്തെ 19 വ്യക്തികള്‍ക്കാണ് മീഡിയവണ്‍ ഇത്തവണ പുരസ്കാരം നല്‍കിയത്.

വ്യവസായ മന്ത്രി ഇ. പി ജയരാജനില്‍ നിന്ന് ഒ.കെ സനാഫിര്‍ പുരസ്കാരം ഏറ്റുവാങ്ങുന്നു

കേരളത്തിന്‍റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ടി. ബാലകൃഷ്ണന്‍ ഐ.എ.എസ് ആയിരുന്നു ഈ പുരസ്കാര പ്രക്രിയയുടെ ജൂറി ചെയര്‍മാന്‍. സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്‍ സി.ഇ.ഒ സജി ഗോപിനാഥ്, വ്യവസായ വകുപ്പിന്‍റെ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എം. അബ്ദുള്‍ മജീദ്, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്‍റ് ദാമോദര്‍ അവനൂര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വ്യവസായ മന്ത്രി ഇ. പി ജയരാജനും ചേര്‍ന്നാണ് പുരസ്‍കാരങ്ങള്‍ വിതരണം ചെയ്തത്. കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ചേര്‍ന്നാണ് പുരസ്‍കാരങ്ങള്‍ വിതരണം ചെയ്തത്.

Full View
Tags:    

Similar News