4000 കോടി രൂപയുടെ വിപുലീകരണ പദ്ധതികളുമായി സഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
സഫാ ജ്വല്ലറിയും ലൈഫ്സ്റ്റൈൽ സ്റ്റോർ സ്റ്റോറുകളും ആയി 350 സ്റ്റോറുകൾ പുതുതായി തുടങ്ങും
കൊച്ചി: സഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വിപണി ലക്ഷ്യമിട്ട് വിപുലീകരണ പദ്ധതികൾക്കായി 4000 കോടി രൂപ നിക്ഷേപിക്കും. ഇന്ത്യ, യുഎഇ, കെഎസ്എ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ഗ്രൂപ്പ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ 100 ജ്വല്ലറികളും 250 ക്ലാരസ് ലൈഫ്സ്റ്റൈൽ സ്റ്റോറുകളും തുടങ്ങാനാണ് പദ്ധതിയിടുന്നത്. 35 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള സഫാ ഗ്രൂപ്പ്, 2030-ഓടെയാണ് 4000 കോടി രൂപയാണ് വിപുലീകരണ പദ്ധതികൾക്കായി നിക്ഷേപിക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ സഫാ ജ്വല്ലറി, ക്ലാരസ് ഡിസൈനർ ജ്വല്ലറി എന്നീ ബ്രാൻഡുകളെ 'സഫാ ഗോൾഡ് & ഡയമണ്ട്സ്' എന്ന ഒറ്റ ബ്രാൻഡിന് കീഴിൽ കൊണ്ടുവരും. ക്ലാരസിനെ പ്രത്യേക ലൈഫ്സ്റ്റൈൽ ജ്വല്ലറി ബ്രാൻഡായി ഉയർത്തും. ഈ ബ്രാൻഡ് നവീകരണം വഴി ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലും സഫായുടെ സാന്നിധ്യം ശക്തമാക്കും. പുതിയ ലോഗോ ബ്രാൻഡ് അംബാസിഡർ ബേസിൽ ജോസഫ് പുറത്തിറക്കി.
"ആഭരണങ്ങൾ ഇന്ന് വ്യക്തിഗത വിളംബരങ്ങളായി (പേർസണൽ സ്റ്റേറ്റ്മെന്റ്) മാറിക്കൊണ്ടിരിക്കുകയാണ്. യുവതലമുറയെയും ആധുനിക ഉപഭോക്താക്കളെയും ലക്ഷ്യമിട്ട്, ഡിസൈനിനും വ്യക്തിത്വത്തിനും ഊന്നൽ നൽകുന്ന ഒരു 'ഡിസൈൻ-ലീഡ്' ബ്രാൻഡായി സഫായെ നവീകരിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്," സഫാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ടി.എം.എ. സലാം പറഞ്ഞു. ബ്രാൻഡ് നവീകരണം വഴി ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലും സഫായുടെ സാന്നിധ്യം ശക്തമാക്കും.
ആഗോള വിപണി ലക്ഷ്യമിട്ടുള്ള വളർച്ച
ഇന്ത്യയിലെ പ്രധാന നഗരങ്ങൾക്കൊപ്പം അന്താരാഷ്ട്ര വിപണി കൂടി ലക്ഷ്യമിട്ടുള്ള വളർച്ചാ പദ്ധതിയാണ് സഫാ തയ്യാറാക്കിയിട്ടുള്ളത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറി (IGJ) യുടെ സഹകരണത്തോടെ, ആഗോളനിലവാരത്തിലുള്ള നവീന ഡിസൈനുകളും നൂതന ആശയങ്ങളും ഉപഭോക്താക്കൾക്ക് തുടർന്നും ലഭ്യമാക്കാൻ ഇതുവഴി സാധിക്കും.
മൂല്യങ്ങളെ മാനിക്കുന്ന ബ്രാൻഡ് ആണ് സഫാ എന്നും അതുകൊണ്ട് തന്നെ സഫാ കുടുംബത്തിൻ്റെ ഭാഗമായത് സന്തോഷകരമാണ് എന്നും ബ്രാൻഡ് അംബാസിഡർ ബേസിൽ ജോസഫ് പറഞ്ഞു. 13,000 വിദ്യാർഥികൾ പഠിച്ചിറങ്ങിയ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നതിലൂടെ നിരന്തരമായി സ്വയം നവീകരിക്കുകയാണ് സഫാ.
വിപുലീകരണത്തിന്റെ ആദ്യഘട്ടത്തിൽ തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ പുതിയ സ്റ്റോറുകൾ ആരംഭിക്കുമെന്ന് സഫാ ഗ്രൂപ്പ് സിഇഒ മുഹമ്മദ് ഇജാസ് കെ.എം. പറഞ്ഞു. ദുബൈ, തിരുനെൽവേലി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ അടുത്ത രണ്ടുമാസത്തിനുള്ളിൽ പുതിയ സ്റ്റോറുകൾ ആരംഭിക്കും. 2030ഓടെ പ്രാദേശിക തലത്തിലെ മുൻനിര ജ്വല്ലറി എന്നതിൽ നിന്ന് വളർന്ന് ഒരു ആഗോള ബ്രാൻഡ് ആയി സഫായെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സഫാ ഗ്രൂപ്പ് ഡയറക്ടർമാരായ അബ്ദുൾ നാസർ കെ.ടി., മുഹമ്മദ് ഹനീഫ കെ.ടി., സഫാ ഗ്രൂപ്പ് ജനറൽ മാനേജർ അബ്ദുൽ മജീദ്, ഗ്രൂപ്പ് റീട്ടെയിൽ ഹെഡ് അഖിൽ ഡി.കെ., മാർക്കറ്റ് ഹെഡ് സൈഫുൽ ഇസ്ലാം കെ.ടി., സഫാ ഗ്രൂപ്പ് ബ്രാൻഡ് കൺസൾട്ടന്റ് വി.എ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.