ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇന്ന് മുതൽ

സമകാലിക ചിന്തയെയും സാംസ്കാരിക ആവിഷ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാർ പങ്കെടുക്കും.

Update: 2026-02-26 09:18 GMT
Editor : geethu | Byline : Web Desk

ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലായ, മാഡിസം ഡിജിറ്റൽ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവൽ (MDLF) ഒന്നാം പതിപ്പിന് തുടക്കമായി. കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ വാർത്താ പ്ലാറ്റ്‌ഫോമായ മാഡിസം ഡിജിറ്റലാണ് ഈ മേള സംഘടിപ്പിക്കുന്നത്. വൈവിധ്യമാർന്ന സംവാദങ്ങളും, ബുക്ക് ടോക്കുകളും, ചർച്ചകളും അടക്കം 40-ഓളം സെഷനുകളാണ് എംഡിഎൽഎഫിന് വേണ്ടി മാഡിസം ഡിജിറ്റൽ അണിയറയിൽ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 26, 27, 28, മാർച്ച് 01 എന്നീ തിയതികളിൽ, മാഡിസം ഡിജിറ്റലിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഫെസ്റ്റിവൽ നടക്കുക. സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ഭാ​ഗമാകും.

Advertising
Advertising

സമകാലിക ചിന്തയെയും സാംസ്കാരിക ആവിഷ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാരായ ബെന്യാമിൻ, കല്പറ്റ നാരായണൻ, ഷീല ടോമി, വി.ജെ. ജെയിംസ്, ടി‍.ഡി. രാമകൃഷ്ണൻ, എ.കെ. അബ്ദുൾ ഹക്കീം, ഫ്രാൻസിസ് നൊറോണ, സന്തോഷ് എച്ചിക്കാനം, മുരുകൻ കാട്ടാക്കട, യു.കെ. കുമാരൻ, അഖിൽ പി. ധർമജൻ, ഷാഹിന കെ റഫീക്ക്, മീര നായർ തുടങ്ങിയവർ അണിനിരക്കും. ഇവർ മാത്രമല്ല, സിനിമയും സംഗീതവും രാഷ്ട്രീയവും സംസാരിക്കാൻ എം ജയചന്ദ്രൻ, മധുപാൽ, ഉണ്ണികൃഷ്ണൻ ആവള, അൻവർ അലി, എസ് ഹരീഷ്, വിനോയ് തോമസ്, ആമിർ പള്ളിക്കൽ, തുടങ്ങിയവരുമുണ്ടാകും.

കൂടാതെ, പരിസ്ഥിതിവാദം, ശാസ്ത്രം, സുസ്ഥിരത, സ്ത്രീ, മനുഷ്യാവകാശ ലംഘനം, തുടങ്ങിയ ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും എംഡിഎൽഎഫിൽ സംഘടിപ്പിച്ചിട്ടുണ്ട്. അതിനായി, എം സ്വരാജ്, ഹരീഷ് വാസുദേവൻ, സുനിൽ പി ഇളയിടം, കെ അജിത, ഉണ്ണി ബാലകൃഷ്ണൻ, എതിരൻ കതിരവൻ, പി.കെ. രാജശേഖരൻ, എൻ പ്രശാന്ത് ഐഎഎസ് എന്നിവരും ഫെസ്റ്റിവലിൽ എത്തും. ഷിജു ആർ, വി.കെ. ജോബിഷ്, ദൃശ്യ പത്മനാഭൻ, ആദിൽ മഠത്തിൽ, അശ്വതി ശ്രീകാന്ത്, അഭിജിത്ത്, ഡോ. ബിനീത രഞ്ജിത്ത് തുടങ്ങിയവരാണ് സംവാദങ്ങളും ചർച്ചകളും മൊഡറേറ്റ് ചെയ്യുന്നത്.

ഫെബ്രുവരി 14ലായിരുന്നു ലോഗോ പ്രകാശനം. വരും വർഷങ്ങളിൽ നടത്താനിരിക്കുന്ന അടുത്ത പതിപ്പുകളിൽ, അന്താരാഷ്ട്ര എഴുത്തുകാരുടെയും പ്രമുഖരുടേയും സാനിധ്യമുണ്ടാകുമെന്നും, കൂടുതൽ സെഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ വിപുലമായി മേള സംഘടിപ്പിക്കുമെന്നും മാഡിസം ഡിജിറ്റൽ ഉറപ്പ് നൽകിയിട്ടുണ്ട്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News