ഈദ് ലക്ഷദ്വീപിലാക്കാം; മീഡിയവൺ ഫ്ലൈ ടു ലക്ഷദ്വീപ് ട്രീപ്പിൽ

മാർച്ച് 22 മുതൽ 25 വരെയാണ് യാത്ര.

Update: 2026-02-14 07:41 GMT
Editor : geethu | Byline : Web Desk

ഇത്തവണത്തെ ഈദ് എവിടെയാക്കാനാണ് ആലോചന? ആഘോഷം കഴിഞ്ഞ കുടുംബത്തോടൊപ്പം ചെറിയ യാത്രകൾ പതിവല്ലേ? ഇത്തവണ ആ യാത്ര ഒന്നു വിപുലമാക്കാം, കുടുംബത്തിന് ഒരു അവധിക്കാല സമ്മാനവും നൽകാം. കേരളത്തിന് തൊട്ടപ്പറുത്തുള്ള കൊച്ച് ദ്വീപുകളിലേക്ക് പോകാം. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബീച്ച് ഡെസ്റ്റിനേഷനുകളിലൊന്നിലാക്കാം ഇത്തവണത്തെ ഈദ്. അറബിക്കടലിൽ ചിതറി കിടക്കുന്ന മുത്ത് പോലെയുള്ള ലക്ഷദ്വീപികളിലേക്ക് പോകാനുള്ള അവസരമൊരുക്കുകയാണ് മീഡിയവൺ ഫ്ലൈ ടു ലക്ഷദ്വീപ് ട്രീപ്പ്.

അ​ഗത്തി, ബം​ഗാരം, തിന്നക്കര ദ്വീപ്, കൽപിട്ടി എന്നിവിടങ്ങളിലേക്കാണ് ഇത്തവണത്തെ യാത്ര. മാർച്ച് 22 മുതൽ 25 വരെയാണ് യാത്ര. കോഴിക്കോട് നിന്ന് വിമാനത്തിൽ തുടങ്ങുന്ന യാത്ര ആദ്യ ദിനം അ​ഗത്തിയിലാണ് എത്തിച്ചേരുന്നത്. ലക്ഷദ്വീപിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ ​ഗോൾഡൻ ജൂബിലി മ്യൂസിയം, ല​ഗൂൺ ബീച്ച്, ഹംദാൻ ബീച്ച്, ഈസ്റ്റേൺ ബീച്ച്, ഫ്ലോട്ടിങ് ജെട്ടി, വെസ്റ്റേൺ ജെട്ടി തുടങ്ങി നിരവധി ഇടങ്ങൾ സന്ദർശിക്കാൻ അവസരമുണ്ട്. കൽപ്പിട്ടി ദ്വീപിലെ ചരിത്രവും പ്രകൃതി ഭം​ഗിയും അടുത്തറിയാനും യാത്രയിൽ അവസരമുണ്ട്. കടലിനടിയിലെ വിസ്മയങ്ങൾ കാണാനും സ്നോർക്‌ലിങ്ങിനും അവസരമുണ്ട്. യാത്രികനും മാധ്യമപ്രവർത്തകനുമായ മുജീബ് റഹ്മാനാണ് യാത്ര നയിക്കുന്നത്. ലക്ഷദ്വീപിലേക്കുള്ള ഈ യാത്രയുടെ ചെലവ് 35,900 രൂപയാണ്.

യാത്രയെ കുറിച്ച് കൂടുതലറിയാനും രജിസ്ട്രേഷനും 7591900633 എന്ന നമ്പറിൽ വിളിക്കൂ, അല്ലെങ്കിൽ destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കൂ.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News