യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഈ കാര്യങ്ങൾ ട്രെയിനിൽ ചെയ്താൽ പിടിവീഴും; പിഴ മാത്രമല്ല കാത്തിരിക്കുന്നത് തടവുശിക്ഷയും

ട്രെയിൻ യാത്ര സുരക്ഷിതവും സുഗമവുമാക്കാൻ കർശനമായ നിയമങ്ങളാണ് ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയിരിക്കുന്നത്

Update: 2026-03-31 12:16 GMT

ന്യൂഡൽഹി:ദീർഘദൂര യാത്രകൾക്കും ഹ്രസ്വദൂര യാത്രകൾക്കും ഭൂരിഭാഗം ഇന്ത്യക്കാരും ഇന്നും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നാണ് ഇന്ത്യയുടേത്. ഏറ്റവും സുഖകരവും ലാഭകരവുമായ യാത്രയായി നാം ഇതിനെ കാണുമ്പോഴും, പലപ്പോഴും റെയിൽവേയുടെ കർശനമായ നിയമങ്ങളെക്കുറിച്ച് പലരും ബോധവാന്മാരല്ല. യാത്രയ്ക്കിടയിൽ നാം നിസ്സാരമെന്നു കരുതി ചെയ്യുന്ന ചില കാര്യങ്ങൾ റെയിൽവേ ആക്ട് പ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. ഇതില്‍ പലതും പിഴയില്‍ മാത്രം തീരുന്നതല്ല,മറിച്ച് ജയിലാകാന്‍ വരെ കാരണമായേക്കാം. 

Advertising
Advertising

ട്രെയിൻ യാത്ര സുരക്ഷിതവും സുഗമവുമാക്കാൻ കർശനമായ നിയമങ്ങളാണ് ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ പലപ്പോഴും യാത്രക്കാർ അജ്ഞത കൊണ്ടോ അശ്രദ്ധ കൊണ്ടോ ചെയ്യുന്ന ചില കാര്യങ്ങൾ വലിയ നിയമക്കുരുക്കുകളിലേക്കും ജയിൽ ശിക്ഷയിലേക്കും വഴിതെളിക്കാറുണ്ട്. ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട തെറ്റുകള്‍ എന്തെല്ലാമെന്ന് നോക്കാം...

അനുവാദമില്ലാതെ അപായ ചങ്ങല വലിക്കൽ

ട്രെയിനുകളിൽ നൽകിയിട്ടുള്ള അലാറം ചെയിൻ അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണ്. അപകടങ്ങൾ ഒഴിവാക്കാനോ, മെഡിക്കൽ എമർജൻസി ഉണ്ടായാലോ മാത്രം ഇത് ഉപയോഗിക്കാം. എന്നാൽ ട്രെയിൻ മിസ്സായ സുഹൃത്തിന് വേണ്ടിയോ, സ്റ്റേഷനിൽ ഇറങ്ങാൻ വൈകിയാലോ ചങ്ങല വലിക്കുന്നത് കുറ്റകരമാണ്. റെയിൽവേ ആക്ട് സെക്ഷൻ 141 പ്രകാരം, മതിയായ കാരണങ്ങളില്ലാതെ ചങ്ങല വലിക്കുന്നത് 1000 രൂപ പിഴയോ ഒരു വർഷം വരെയുള്ള തടവോ ലഭിക്കാവുന്ന കുറ്റമാണ്.

 ട്രെയിനിനുള്ളിലും സ്റ്റേഷനിലും പുകവലിക്കുന്നത്

പലരും ട്രെയിനിൽ കയറിയ ഉടനെ സിഗരറ്റ് കത്തിക്കുകയോ മദ്യപിക്കാൻ തുടങ്ങുകയോ ചെയ്യാറുണ്ട്. പക്ഷേ ഇത് പൂർണ്ണമായും തെറ്റാണ്. ട്രെയിനിനുള്ളിലോ, റെയിൽവേ സ്റ്റേഷനിലോ, പ്ലാറ്റ്‌ഫോമിലോ പുകവലിയും മദ്യപാനവും നിരോധിച്ചിട്ടുണ്ട്. ഇത് സഹയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുക മാത്രമല്ല, വൻ തീപിടിത്തങ്ങൾക്ക് കാരണമാവുകയും ചെയ്യും. പുകവലിക്കുന്നത് പിടിക്കപ്പെട്ടാൽ,  പിഴയോ, തടവോ, അല്ലെങ്കിൽ രണ്ടും കൂടിയോ നേരിടേണ്ടി വന്നേക്കാം.

തീപിടിക്കുന്ന വസ്തുക്കൾ കൊണ്ടുപോകുന്നത്

യാത്രയ്ക്കിടയിൽ പടക്കങ്ങൾ, പെട്രോൾ, ഡീസൽ, പാചകവാതക സിലിണ്ടറുകൾ തുടങ്ങിയ സ്ഫോടകവസ്തുക്കളോ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളോ കൊണ്ടുപോകുന്നത് അതീവ ഗുരുതരമായ കുറ്റമാണ്.നിങ്ങളുടെ ചെറിയൊരു അശ്രദ്ധ വലിയ അപകടത്തിലേക്കാവും നയിക്കുക.  ഇത്തരം വസ്തുക്കൾ കൈവശം വെക്കുന്നത് മൂന്ന് വർഷം വരെയുള്ള ജയിൽ ശിക്ഷയ്ക്കും 1000 രൂപ പിഴക്കും കാരണമാകും. അല്ലെങ്കില്‍ രണ്ട് ശിക്ഷയും കൂടി ലഭിച്ചേക്കാം. 

 ടിക്കറ്റില്ലാത്ത യാത്ര

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് എല്ലാവർക്കും അറിയാം."കുറച്ചു ദൂരമേ ഉള്ളൂ, ആരും എന്നെ പിടിക്കില്ല" എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ അതാദ്യം ഒഴിവാക്കാം. ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിഴ ചുമത്തുക മാത്രമല്ല, പിഴ അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ ജയിൽവാസവും നേരിടേണ്ടിവരും.  എത്ര ചെറിയ യാത്രയാണെങ്കിലും ടിക്കറ്റ് എടുത്ത് മാത്രം യാത്ര ചെയ്യാനായി ശ്രദ്ധിക്കുക.കൂടാതെ റെയിൽവേ ടിക്കറ്റുകൾ അനധികൃതമായി മറിച്ചുവിൽക്കുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതിനുപുറമെ, റെയിൽവേയുടെ അനുമതിയില്ലാതെ സ്റ്റേഷനിലോ ട്രെയിനിലോ സാധനങ്ങൾ വിൽക്കുന്നതും കുറ്റകരമാണ്. 

മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുകയോ പാട്ട് വെക്കുകയോ ചെയ്യുന്നത്

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിന്റെ സ്പീക്കറിൽ ഉച്ചത്തിൽ സംസാരിക്കുന്നതും മൊബൈൽ ഫോണിൽ ഉച്ചത്തില്‍ പാട്ട് പ്ലേ ചെയ്യുന്നതും കുറ്റമായി കണക്കാക്കപ്പെടുന്നു. യാത്രക്കാര്‍ ആരെങ്കിലും  പരാതിപ്പെടുകയും ചെയ്താൽ, നിങ്ങൾക്കെതിരെ നടപടിയെടുക്കാം. റെയിൽവേ നിയമങ്ങൾ പ്രകാരം പിഴ ചുമത്താം. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Similar News