കുവൈത്തിൽ ഡ്രോൺ ആക്രമണത്തിൽ മരണം; തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
വിമാന സർവീസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു
Update: 2026-03-31 14:44 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രോൺ ആക്രമണത്തിൽ മരിച്ച തമിഴ്‌നാട് സ്വദേശി സന്താന സെൽവത്തിന്റെ മൃതദേഹം പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. കുവൈത്ത് എയർവേയ്സ് വിമാനത്തിലാണ് മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ചത്. വിമാന സർവീസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു.
ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്. മൃതദേഹം തമിഴ്‌നാട്ടിലെ സ്വദേശത്തേക്ക് കൊണ്ടുപോയി അന്തിമകർമങ്ങൾ നടത്തും. ഡ്രോൺ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ കെട്ടിടത്തിൽ പതിച്ചതിനെത്തുടർന്നാണ് സന്താന സെൽവം മരിച്ചത്.