സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥ സ്ഥിരത പുലർത്തുന്നതായി റിപ്പോർട്ടുകൾ

ആഗോള വിപണികളിൽ വലിയ ഇടിവുകൾ രേഖപ്പെടുത്തുമ്പോൾ കുവൈത്ത് വിപണിയിൽ പരിമിതമായ ഇടിവ്

Update: 2026-03-29 16:04 GMT

കുവൈത്ത് സിറ്റി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥ സ്ഥിരത പുലർത്തുന്നതായി റിപ്പോർട്ടുകൾ. ദിനാറിന്റെ സ്ഥിരതയും ശക്തമായ സാമ്പത്തിക അടിസ്ഥാനവുമാണ് വിപണിയെ സംരക്ഷിച്ചതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ആഗോള വിപണികളിൽ വലിയ ഇടിവുകൾ രേഖപ്പെടുത്തിയ സാഹചര്യത്തിലും കുവൈത്ത് വിപണിയിൽ പരിമിതമായ ഇടിവ് മാത്രമാണ് ഉണ്ടായത്.

വിദേശ നിക്ഷേപവും പ്രാദേശിക ലിക്വിഡിറ്റിയും വിപണിയിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിരവധി കമ്പനികൾ സ്ഥിരമായ ലാഭവിതരണം തുടരുന്നതിനാൽ നിക്ഷേപ സാധ്യതകൾ ഉയരുന്നതായും കാണുന്നു. ബാങ്കിംഗ് മേഖലയിലെ ശക്തമായ നിക്ഷേപങ്ങളും സർക്കാർ ചെലവുകളും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിൽ നിർണായകമാണ്.

സ്വകാര്യ മേഖലയുടെ വളർച്ചയും തുടരുന്ന വികസന പദ്ധതികളും സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക സമ്മർദങ്ങൾ തുടരുന്നതിനിടയിലും കുവൈത്ത് സമ്പദ്‌വ്യവസ്ഥ ഉറച്ച നിലയിൽ തുടരുന്നതായും വിലയിരുത്തുന്നു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News