കുവൈത്തിലേക്ക് ഇന്ന് പുലർച്ചെ നാല് സ്ഫോടക ഡ്രോണുകൾ; പ്രതിരോധിച്ചതായി നാഷണൽ ​ഗാർഡ്

ഇന്നലെ കുവൈത്ത് സുരക്ഷാസേന നേരിട്ടത് 15 ഡ്രോണുകൾ

Update: 2026-03-29 07:16 GMT
Editor : Mufeeda | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമാതിർത്തിയിൽ ഇന്ന് പുലർച്ചെ പ്രവേശിച്ച നാല് ഡ്രോണുകൾ വിജയകരമായി പ്രതിരോധിച്ചതായി നാഷണൽ ​ഗാർഡ്. സുപ്രധാന മേഖലകൾക്ക് മുകളിലായി കണ്ടത്തിയ ഡ്രോണുകളെയാണ് സേന തകർത്തത്. കരസേന, പൊലീസ്, ഫയർ ഫോഴ്സ് എന്നിവയുമായി സഹകരിച്ച് രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയും നിലനിർത്താൻ നാഷണൽ ഗാർഡ് സജ്ജമാണെന്ന് കെ.എൻ.ജി വക്താവ് ബ്രിഗേഡിയർ ജദാൻ ഫാദിൽ വ്യക്തമാക്കി. ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ സേന അതീവ ജാഗ്രതയിലാണ്.

ഇന്നലെ കുവൈത്ത് ലക്ഷ്യമാക്കിയെത്തിയ 15 ഡ്രോണുകളെയാണ് സുരക്ഷാസേന നേരിട്ടത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണശ്രമമുണ്ടായിരുന്നു. വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ റഡാർ സംവിധാനത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. എന്നാൽ ആർക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചതിനെതുടർന്ന് 9 പരാതികളും ഇന്നലെ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങൾ തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ ഇതുവരെ ഇത്തരത്തിലുള്ള 588 റിപ്പോർട്ടുകളാണ് സ്ഫോടകവസ്തു നിർവീര്യീകരണ വിഭാഗം കൈകാര്യം ചെയ്തത്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News