കുവൈത്ത് വിമാനത്താവളത്തിൽ വീണ്ടും ഡ്രോൺ ആക്രമണം; ആളപായമില്ല
റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചു
Update: 2026-03-28 11:44 GMT
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ഡ്രോൺ ആക്രമണം. ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. അടിയന്തര സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും ബന്ധപ്പെട്ട ഏജൻസികൾ ഏകോപിതമായി പ്രവർത്തിക്കുന്നതായും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് അറിയിച്ചു. സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്നലെയും ആക്രമണ ശ്രമങ്ങൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ വ്യോമാതിർത്തി കടന്നെത്തുന്ന ആക്രമണങ്ങൾ വിജയകരമായി പ്രതിരോധിക്കുന്നതിനായി സേന അതീവ ജാഗ്രതയിലാണ്.