Writer - റസിൻ അബ്ദുൽ അസീസ്
razinab@321
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും പ്രതിരോധിച്ചതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്തെ ഒരു സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തെ തുടർന്ന് 10 സൈനികർക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് ക്യാമ്പിൽ ചെറിയ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു.
മറ്റൊരു ആക്രമണ ശ്രമത്തിൽ വെയർഹൗസുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് 12 തവണയാണ് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത്. സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിൽ തുടരുന്നതായും ഔദ്യോഗിക നിർദേശങ്ങൾ പൊതു ജനങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.