തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം

അഞ്ച് മണ്ഡലങ്ങളിലാണ് തമിഴ്നാട്ടില്‍ സിപിഎം മത്സരിക്കുന്നത്.

Update: 2026-03-31 08:09 GMT

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം. നിലവിലെ എംഎൽഎമാർക്കൊപ്പം തന്നെ സംഘടനാ രംഗത്തെ പ്രമുഖരും മത്സര രംഗത്തുണ്ട്. 

ഗന്ധർവക്കോട്ടൈയിൽ നിലവിലെ എംഎൽഎ ആയ എം. ചിന്നദുരൈയെ ആണ് സ്ഥാനാർഥി. കീഴ്‌വേളൂരില്‍ ഡി. ലത മത്സരിക്കും. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നാഗപട്ടണം ജില്ലാ സെക്രട്ടറിയാണ് ലത. പത്മനാഭപുരത്ത് കന്യാകുമാരി ജില്ലാ സെക്രട്ടറി ആർ. ചെല്ലസാമി ജനവിധി തേടും. 

പഴനിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കർഷക സംഘം നേതാവുമായ എൻ. പാണ്ടിയാണ് സ്ഥാനാർഥി. തിരുവൊറ്റിയൂരിൽ സിഐടിയു നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ എൽ. സുന്ദരരാജൻ മത്സരിക്കും. അഞ്ച് മണ്ഡലങ്ങളിലാണ് തമിഴ്നാട്ടില്‍ സിപിഎം മത്സരിക്കുന്നത്.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News