ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; രണ്ട് കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്

രണ്ട് കപ്പലുകളിലായി തൊണ്ണൂറ്റി നാലായിരം മെട്രിക് ടൺ എൽപിജിയാണ് ഉള്ളത്

Update: 2026-03-31 02:21 GMT

ഡൽഹി: ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി രണ്ട് കപ്പലുകൾ ഇന്ത്യയിലേക്ക്. എൽപിജി വഹിച്ചുള്ള BW TYR ടാങ്കർ ഇന്ന് മുംബൈ തീരത്തെത്തും. BW ELM നാളെ മംഗലാപുരത്ത് എത്തുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. രണ്ട് കപ്പലുകളിലായി തൊണ്ണൂറ്റി നാലായിരം മെട്രിക് ടൺ എൽപിജിയാണ് ഉള്ളത്.

ഇതോടെ എൽപിജി വിതരണം വേഗത്തിൽ ആക്കാം എന്നാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. നേരത്തെ 4 എൽപിജി ടാങ്കറുകൾ ഇന്ത്യയിൽ എത്തിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിനു ശേഷം രണ്ട് ലക്ഷത്തി എമ്പതിനായിരത്തിലധികം മെട്രിക്ടൺ എൽപിജിയാണ് ഇതുവരെ ഹോർമുസ് കടന്ന് രാജ്യത്തെത്തിയത്.

അതേസമയം രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. എൽപിജി വിതരണം വേഗത്തിലാക്കുമെന്നും പെട്രോൾ ഡീസൽ എന്നിവയ്ക്ക് വില വർധിപ്പിക്കില്ലെന്നും പെട്രോളിയം മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News