'വിവാഹമോചനം ലഭിച്ചതിൽ ദൈവത്തിന് നന്ദി'; ഒമ്പത് കിലോമീറ്റർ 'ദണ്ഡനമസ്‌കാരം' നടത്തി യുവാവ്

നിലത്ത് കമിഴ്ന്നുകിടന്ന് ഓരോ വാരയും അളന്നുള്ള യാത്രയാണ് ദണ്ഡനമസ്‌കാരം

Update: 2026-03-30 11:26 GMT

ലഖ്‌നൗ: വിവാഹമോചനം ലഭിച്ചതിന്റെ ആശ്വാസത്തിൽ, നവരാത്രിക്ക് പ്രാദേശിക ക്ഷേത്രത്തിലേക്ക് ഒമ്പത് കിലോമീറ്റർ ദൂരം 'ദണ്ഡനമസ്‌കാര യാത്ര' നടത്തി യുവാവ്. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ നർഖോറിയ ഗ്രാമവാസിയായ 25-കാരൻ ജോഗേഷാണ് ഈ കഠിനമായ വഴിപാട് നടത്തിയത്. നിലത്ത് കമിഴ്ന്നുകിടന്ന് ഓരോ വാരയും അളന്നുള്ള യാത്രയാണ് ദണ്ഡനമസ്‌കാരം. രാംനഗറിലെ സോൻഹ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ദിവസം മുഴുവൻ വ്രതമനുഷ്ഠിച്ചായിരുന്നു ജോഗേഷിന്റെ യാത്ര. പുലർച്ചെ ആരംഭിച്ച ദണ്ഡനമസ്‌കാര യാത്ര വൈകുന്നേരത്തോടെയാണ് ബൈഡ സമയ് മാതാ ക്ഷേത്രത്തിൽ എത്തിയത്. ഏകദേശം 12 മണിക്കൂർ എടുത്താണ് ജോഗേഷ് ഒമ്പത് കിലോമീറ്റർ ദൂരം പിന്നിട്ടത്. കുടുംബകോടതിയിൽ വിവാഹമോചന കേസ് നടന്നിരുന്ന സമയത്ത് താൻ എടുത്ത നേർച്ചയാണിതെന്ന് ജോഗേഷ് പറഞ്ഞു.

Advertising
Advertising

2022-ലായിരുന്നു ജോഗേഷിന്റെ വിവാഹം. എന്നാൽ ഭാര്യയുമായുള്ള നിരന്തരമായ തർക്കങ്ങളും കലഹങ്ങളും ജീവിതം ദുസഹമാക്കി. തുടർന്നാണ് ഇയാൾ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. 2026 ജനുവരിയിൽ നിയമപരമായ നടപടികൾ പൂർത്തിയായി വിവാഹമോചനം ലഭിച്ചു. നേർച്ച പ്രകാരം നവരാത്രി വേളയിൽ തന്നെ വഴിപാട് നടത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.

മുൻകൂർ അനുമതി വാങ്ങിയ ശേഷമാണ് ജോഗേഷ് വഴിപാട് നടത്തിയത്. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അപേക്ഷ അംഗീകരിച്ചതിനെ തുടർന്ന് യാത്രയിലുടനീളം സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിച്ചിരുന്നു. ജോഗേഷിന്റെ മാതാപിതാക്കളും സഹോദരങ്ങളും ഗ്രാമവാസികളും യാത്രയിൽ ഉടനീളം ഇയാളെ അനുഗമിച്ചു. ക്ഷേത്രത്തിലെത്തി പ്രാർഥനകൾ നടത്തി നാളികേരം ഉടച്ച ശേഷമാണ് ജോഗേഷ് വ്രതം അവസാനിപ്പിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News