രണ്ട് എല്‍പിജി ടാങ്കറുകള്‍ക്ക് കൂടി ഹോര്‍മുസ് കടക്കാന്‍ അനുമതി; സിലിണ്ടറുകളുടെ വിതരണ വിഹിതം വർധിപ്പിക്കാൻ കേന്ദ്രം

18 കപ്പലുകൾ കൂടി ഇന്ത്യയിലേക്ക് എത്തുന്നതോടെ പരിധിവരെ പ്രതിസന്ധി പിടിച്ചുനിർത്താൻ ആകും എന്നാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്

Update: 2026-03-30 02:06 GMT

ന്യൂഡൽഹി: രാജ്യത്ത് എൽപിജി സിലിണ്ടറുകളുടെ വിതരണ വിഹിതം വർദ്ധിപ്പിക്കാൻ കേന്ദ്രം. ഗാർഹിക വാണിജ്യ സിലിണ്ടറുകൾക്കാണ് മുൻഗണന നൽകുക. നേരത്തെ മുൻഗണന നൽകിയിരുന്ന ആശുപത്രി സ്കൂൾ എന്നിവക്കും യഥാക്രമം സിലിണ്ടറുകൾ വിതരണം ചെയ്യും. ഹോർമുസ് കടൽ താണ്ടി 18 കപ്പലുകൾ കൂടി ഇന്ത്യയിലേക്ക് എത്തുന്നതോടെ പരിധിവരെ പ്രതിസന്ധി പിടിച്ചുനിർത്താൻ ആകും എന്നാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്.

ഇറാന്റെ അനുമതിക്കായി നയതന്ത്ര ചർച്ചകൾ നടക്കുന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം പെട്രോൾ ഡീസൽ പാചകവാതക സിലിണ്ടർ എന്നിവ തിടുക്കപ്പെട്ട വാങ്ങേണ്ടതില്ലെന്ന് പെട്രോളിയം മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഖേനകളിലും മറ്റും പെട്രോൾ ഡീസൽ എന്നിവ വാങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്ര നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertising
Advertising

 എല്‍പിജി ടാങ്കറുകളായ ബിഡബ്ല്യു ഇഎല്‍എം, ബിഡബ്ല്യു ടിവൈആര്‍ എന്നിവയ്ക്കാണ് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇന്നലെ അനുവാദം ലഭിച്ചത്. രണ്ട് കപ്പലുകളും ചെന്നൈ ആസ്ഥാനമായുള്ള ബിഡബ്ല്യു ഗ്ലോബല്‍ യുണൈറ്റഡ് എല്‍പിജി കമ്പനിയുടേതാണ്. നാല് ക്രൂഡ് ഓയില്‍ ടാങ്കറുകള്‍, ഒരു എല്‍എന്‍ജി ടാങ്കറുകള്‍ ഉള്‍പ്പെടെ 18 ഇന്ത്യന്‍ കപ്പലുകളാണ് ഹോര്‍മുസില്‍ തുടരുന്നത്.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News