വിജയ്‌യുടെ മുൻ ഡ്രൈവറുടെ മകന് സീറ്റ് ; പ്രഖ്യാപനത്തിനിടെ പൊട്ടിക്കരഞ്ഞ് സ്ഥാനാര്‍ഥി, കണ്ണീര്‍ തുടച്ച് താരം

ദീര്‍ഘകാലം വിജയ്‌യുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആളാണ് രാജേന്ദ്രൻ

Update: 2026-03-29 14:48 GMT

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് ടിവികെ. ഈയിടെയാണ് ടിവികെ മേധാവിയും നടനുമായ വിജയ് 234 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. അതിലൊരാൾ താരത്തിന്‍റെ മുൻ ഡ്രൈവറും ഇപ്പോഴത്തെ പിഎയുമായ രാജേന്ദ്രന്‍റെ മകൻ ശബരിനാഥൻ ആണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനിടെ വൈകാരികമായ രംഗങ്ങളാണ് വേദിയിൽ അരങ്ങേറിയത്. ശബരിനാഥന്‍റെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ഥി പൊട്ടിക്കരയുകയായിരുന്നു. വിജയ് ഇയാളുടെ കണ്ണീര്‍ തുടയ്ക്കുന്നതിന്‍റെയും ചേര്‍ത്തുപിടിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Advertising
Advertising

ദീര്‍ഘകാലം വിജയ്‌യുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആളാണ് രാജേന്ദ്രൻ. പിന്നീട് താരത്തിന്‍റെ പിഎ ആയി സ്ഥാനക്കയറ്റം. മകൻ ശബരിനാഥനെ വിരുഗമ്പാക്കത്ത് എംഎൽഎ സ്ഥാനത്തേക്ക് സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ, അച്ഛനും മകനും പൊട്ടിക്കരഞ്ഞു. വിജയ്‌യുടെ കാലിൽ തൊട്ട് കെട്ടിപ്പിടിച്ച ശബരിനാഥൻ വികാരഭരിതനായി പൊട്ടിക്കരഞ്ഞു. ഇത് കണ്ട് രാജേന്ദ്രന്‍റെ കണ്ണുകളും നിറയുന്നത് കാണാം.

കഴിഞ്ഞ 30 വര്‍ഷമായി വിജയ്‍ക്കൊപ്പമുണ്ട് രാജേന്ദ്രൻ. ശബരിനാഥനാകട്ടെ താരത്തിന്‍റെ ആരാധകരുടെ സംഘടനയായ വിരുഗമ്പാക്കം വിഎംഐയുടെ(വിജയ് മക്കൾ ഇയക്കം) ഭാഗമായിരുന്നു, കൂടാതെ ഫാൻ ക്ലബ്ബിന്റെ പ്രാരംഭ ഘട്ടം മുതൽ നിരവധി ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം വിരുഗമ്പാക്കം മണ്ഡലത്തിന്റെ ജില്ലാ സെക്രട്ടറിയായും ശബരിനാഥനെ നിയമിച്ചിരുന്നു.

അതേസമയം നേരത്തെ വിജയ് വിരുഗമ്പാക്കത്ത് മത്സരിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും പെരമ്പൂർ,തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ മത്സരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സി. ജോസഫ് വിജയ് എന്ന പേരാണ് വിജയ് നാമനിർദേശ പത്രികയിൽ നൽകുന്നത്. വിസിലാണ് ചിഹ്നം.പാർട്ടിയുടെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് ചെന്നൈയിലെ ടി. നഗറിൽ നിന്നും, മുൻ എഐഎഡിഎംകെ നേതാവ് കെ.എ. സെൻകോട്ടയൻ ഗോപിചെട്ടിപാളയത്ത് നിന്നും ടിവികെ സ്ഥാനാർഥികളായി മത്സരിക്കുന്നു.തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് വോട്ടെടുപ്പ് നടക്കുന്നത്. അഴിമതിയില്ലാത്ത ഭരണം, മയക്കുമരുന്ന് വിരുദ്ധ തമിഴ്‌നാട് തുടങ്ങിയ വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവെക്കുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News